Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
ഫാഷന്‍
  Add your Comment comment
ഇന്ത്യക്കാരുടെ ഫാഷന്‍ റെയ്ഞ്ച് മാറി: സാംസങ് കഠിനമായ തീരുമാനങ്ങളെടുക്കുന്നു
Reporter
ഇന്ത്യയിലെ ടെലിവിഷൻ നിർമാണം നിർത്താന്‍ സാംസങ്ങ് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ടെലിവിഷൻ പാനൽ നിർമാണത്തിന് ആവശ്യമായ ഉത്പന്നങ്ങള്‍ കേന്ദ്ര സർക്കാർ ഇറക്കുമതി ചുങ്കം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് തീരുമാനം എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് വിയറ്റ്നാമിൽ നിന്നും ടെലിവിഷൻ യൂണിറ്റുകൾ ഇറക്കുമതി ചെയ്യാനാണ് സാംസങ്ങ് പദ്ധതിയിടുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.

ഇന്ത്യയില്‍ ചെന്നൈയിലാണ് സാംസങിന്‍റെ ടിവി നിർമാണ കേന്ദ്രം നിലവിൽ പ്രവർത്തിക്കുന്നത്. പ്രതിവർഷം ഏതാണ്ട് മൂന്നു ലക്ഷം യൂണിറ്റുകളാണ് ഇവിടുത്തെ ഉൽപാദന ശേഷി. ഉൽപാദനം ഗണ്യമായി കുറച്ച് കാലക്രമേണ നിർമാണം തന്നെ നിർത്തലാക്കാനുള്ള പദ്ധതിക്കാണ് സാംസങ്ങ് രൂപം കൊടുക്കുന്നത്. പ്രദേശികമായി ടെലിവിഷന്‍ നിര്‍മ്മാണ വസ്തുക്കള്‍ നല്‍കുന്ന തങ്ങളുടെ വിതരണക്കാരോട് സാംസങ്ങ് ഇത് പങ്കുവച്ചു കഴിഞ്ഞു. എന്നാല്‍ ഇന്ത്യ തങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട വിപണിയാണെന്നും,ഔദ്യോഗികമായി ഇത്തരം ഒരു പ്രക്രിയ തങ്ങള്‍ അവലംബിച്ചിട്ടില്ലെന്നാണ് സാംസങ്ങ് വക്താവ് പറയുന്നത്.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്തെ മൊബൈൽ ഫോൺ നിർമാണം ഗണ്യമായി വർധിപ്പിക്കാനുള്ള തീരുമാനം അറിയിച്ച് മാസങ്ങൾക്കകമാണ് ടെലിവിഷൻ നിർമാണം അവസാനിപ്പിക്കാനുള്ള തീരുമാനം സംബന്ധിച്ച സൂചന എന്നത് ടെക് ലോകത്ത് അത്ഭുതം സൃഷ്ടിച്ചിട്ടുണ്ട്. പ്രതിവർഷ നിർമാണം 68 ദശലക്ഷത്തിൽ നിന്നും 120 ദശലക്ഷമായി ഉയർത്താനാണ് സാംസങ്ങ് ചില മാസങ്ങള്‍ക്ക് മുന്‍പ് ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ യൂണിറ്റ് നോയിഡയില്‍ തുറന്നപ്പോള്‍ പ്രഖ്യാപിച്ചത്.
 
Other News in this category

 
 




 
Close Window