Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഗര്‍ഷോം ടിവി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്നൊരുക്കുന്ന എക്യൂമെനിക്കല്‍ ക്രിസ്മസ് കരോള്‍ മത്സരം ഡിസംബര്‍ 8ന് കവന്‍ട്രിയില്‍
ജോഷി സിറിയക്
യു കെയിലെ വിവിധ ഗായക സംഘങ്ങളെ അണിനിരത്തിക്കൊണ്ട് ഗര്‍ഷോം ടി വി യും ലണ്ടന്‍ അസാഫിയന്‍സും ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നടത്തിയ എക്യൂമെനിക്കല്‍ ക്രിസ്‌മസ്‌ കരോള്‍ മത്സരത്തിന്റെ രണ്ടാം പതിപ്പ് ഡിസംബര്‍ 8 ശനിയാഴ്ച കവന്‍ട്രിയില്‍ വച്ചു നടത്തപ്പെടുന്നു. കവന്‍ട്രി വില്ലന്‍ ഹാള്‍ സോഷ്യല്‍ ക്ളബില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ സംഘടിപ്പിക്കുന്ന കരോള്‍ ഗാന മത്സരം വിവിധ ക്രിസ്തീയ സഭകളുടെ ഒത്തുചേരലിനു വേദിയാകും. ഗ്രെയിറ്റ് ബ്രിട്ടന്‍ രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യാതിഥിതിയായി പങ്കെടുത്തു സന്ദേശം നല്‍കും . കൂടാതെ യുകെയിലെ വിവിധ ക്രിസ്തീയ സഭാസമൂഹങ്ങളുടെ ആത്മീയനേതാക്കള്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും. കരോള്‍ ഗാന മത്സരങ്ങള്‍ക്ക് ശേഷം ലണ്ടന്‍ അസാഫിയന്‍സ് അവതരിപ്പിക്കുന്ന ലൈവ് ഗാനമേളയും നടക്കും.

കഴിഞ്ഞവര്‍ഷത്തേതുപോലെ തന്നെ കരോള്‍ ഗാന മത്സരത്തില്‍ വിജയികളാകുന്നവരെ കാത്തിരിക്കുന്നത് അത്യാകര്‍ഷകങ്ങളായ ക്യാഷ് അവാര്‍ഡുകളും ട്രോഫികളുമാണ്. ഒന്നാം സമ്മാനമായി 1000 പൗണ്ടും, രണ്ടാം സമ്മാനമായി 500 പൗണ്ടും, മൂന്നാം സമ്മാനമായി 250 പൗണ്ടുമാണ് വിജയിക്കുന്ന ടീമുകള്‍ക്ക് ലഭിക്കുക.


ജോയ് ടു ദി വേള്‍ഡിന്റെ ഒന്നാം പതിപ്പില്‍ തിരുപ്പിറവിയുടെ സന്ദേശവുമായി യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടു ഗായകസംഘങ്ങള്‍ മാറ്റുരച്ചപ്പോള്‍ ആദ്യകിരീടം ചൂടിയത് കരോള്‍ ഫോര്‍ ക്രൈസ്റ്റ്, ലിവര്‍പൂള്‍ ആയിരുന്നു. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യഥാക്രമം ലെസ്റ്റര്‍ മദര്‍ ഓഫ് ഗോഡ് ചര്‍ച്ച് ക്വയറും, ബിര്‍മിങ്ഹാം നോര്‍ത്ത് ഫീല്‍ഡ് ക്വയറും സ്വന്തമാക്കി.


കൂടുതല്‍ ടീമുകളുടെ പങ്കാളിത്തത്തോടെ ഇത്തവണത്തെ മത്സരം മികവുറ്റതാക്കുവാനാണ് സംഘാടകര്‍ ശ്രമിക്കുന്നത്. യുകെയിലെ വിവിധ ഗായകസംഘങ്ങളുടെയും ക്വയര്‍ ഗ്രൂപ്പുകളുടെയും, ചര്‍ച്ചുകളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ സംഗീത മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം ഉള്ള ഗായക സംഘങ്ങള്‍ രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ക്ക് രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്ട്രേഷനുള്ള അവസാനതീയതി നവംബര്‍ 15 ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Contact numbers: 07500058024 / 07828456564 / 07958236786
 
Other News in this category

 
 




 
Close Window