Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
ടൊമാറ്റോ സോസ് അത്ര വലിയ ആര്‍ഭാടമല്ല
Reporter
വേനല്‍ക്കാലത്ത് തക്കാളിയാകാം. അതു സ്വാദിഷ്ടമായി തയാറാക്കാം. വീട്ടില്‍ വിരുന്നുകാര്‍ക്കും നല്‍കാം. സംഗതി മൊത്തം ജോറാവട്ടെ. ഇനി കാര്യത്തിലേക്കു കടക്കാം. ടൊമാറ്റോ സോസ് അത്ര വലിയ ആര്‍ഭാടമല്ല. വീട്ടില്‍ തയാറാക്കാവുന്നതേയുള്ളൂ. ചേരുവ ഇതാ.



തക്കാളി - 1കിലോ
വിനാഗിരി - 1/3 കപ്പ്
പഞ്ചസാര - 1/2 കപ്പ്
പച്ചമുളക് - 4
വറ്റല്‍മുളക് - 4
ഏലക്കാ - 4
ഗ്രാമ്പൂ - 5
കറുവപട്ട - 1 കഷണം
പെരുംജീരകം - അര ടീസ്പൂണ്‍
ജീരകം -അര ടീസ്പൂണ്‍
ജിഞ്ചര്‍ ഗാര്‍ലിക് പേസ്റ്റ് - 1.5 ടീസ്പൂണ്‍
സവാള 1എണ്ണം
ഉപ്പ് - പാകത്തിന്

തയാറാക്കുന്ന രീതി

ആദ്യം തക്കാളി കഴുകി വൃത്തിയാക്കി വയ്ക്കുക. ഒരു പാത്രത്തില്‍ ആവശ്യത്തിനു വെള്ളം ഒഴിച്ച് തക്കാളി കൂടെ ഇട്ട് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ച് തൊലി അടര്‍ന്നു വരുന്ന പരുവം ആകുമ്പോള്‍ തീ ഓഫ് ചെയ്യുക. ശേഷം തക്കാളികള്‍ നല്ല തണുത്ത വെള്ളതില്‍ ഇട്ട് വക്കുക.

ചൂട് നന്നായി പോയശേഷം എല്ലാ തക്കാളിയും തൊലി കളഞ്ഞ് എടുത്ത് വയ്ക്കുക. പിന്നീട് എല്ലാം മിക്‌സിയിലിട്ട് നല്ലവണ്ണം പേസ്റ്റ് ആക്കി എടുക്കുക. ഗ്രാമ്പൂ,കറുകപട്ട, പച്ചമുളക്( വറ്റല്‍മുളക്), സവാള, ഏലക്ക, പെരുംജീരകം, ജീരകം ഇവ ചെറുതായി ചതച്ച് ,ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റും കൂടെ ചേര്‍ത്ത് ഒരു വൃത്തിയുള്ള തുണിയില്‍ കിഴി കെട്ടി എടുക്കുക.

കട്ടിയുള്ള ഒരു പാന്‍ അടുപ്പില്‍ വച്ച് തക്കാളി പേസ്റ്റ് ഒഴിച്ച് ഇളക്കുക. ഉണ്ടാക്കി വച്ച കിഴി കൂടി അതില്‍ ഇട്ട് ഇളക്കി ചൂടാക്കുക. നന്നായി ചൂടായി കുറുകാന്‍ തുടങ്ങുമ്പോള്‍ വിനാഗിരി, പഞ്ചസാര , പാകത്തിനു ഉപ്പ് ഇവ കൂടെ ചേര്‍ത്ത് നന്നായി തിളച്ച് കുറുകുന്ന വരെ ഇളക്കുക. ശേഷം കിഴി തക്കാളി ചാറിലേക്ക് നന്നായി പിഴിഞ്ഞ് ആ സത്ത് മുഴുവന്‍ ഇറങ്ങാന്‍ അനുവദിക്കുക.
നന്നായി ഇളക്കണം. കാല്‍ മണിക്കൂര്‍ കഴിഞ്ഞ് തീ ഓഫ് ചെയ്യാം. തണുത്ത ശേഷം കുപ്പിയിലാക്കുക. തണുപ്പു മാറിയ ശേഷം മാത്രം ഫ്രീസറിലേക്ക് മാറ്റുക.
 
Other News in this category

 
 




 
Close Window