Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
ബേക്കറികള്‍ക്കു മാത്രം സ്വന്തമായുള്ള വിഭവമല്ല ഗുലാബ് ജാം
Reporter
ഉത്തരേന്ത്യക്കാര്‍ കേരളത്തിലേക്ക് എത്തിച്ച മധുരപലഹാരം നമുക്കും വീട്ടിലുണ്ടാക്കാം. ചേരുവകളില്‍ അല്‍പ്പം ശ്രദ്ധയും മനസ്സ് ഇരുത്തിയുള്ള പാചകവും വിഭവം സ്വാദിഷ്ടമാക്കും. ശ്രദ്ധിക്കുക, ചേരുവകളില്‍ പാളിച്ച പറ്റിയാല്‍ സ്വാദ് നഷ്ടമാകും.



മൈദ - 1 ടിസ്പൂണ്‍
മില്‍ക്ക് പൗഡര്‍ - 1/2 കപ്പ്
ബേക്കിംഗ് പൗഡര്‍ - ഒരു നുള്ള്
പഞ്ചസാര - 250 ഗ്രാം
റോസ് വാട്ടര്‍ റോസ് വാട്ടര്‍ 1 ടീസ്പൂണ്‍
കോണ്‍ഫ്‌ലവര്‍ - 1/2 കപ്പ്
സോഡാപ്പൊടി - ഒരു നുള്ള്
ഏലയ്ക്കപ്പൊടി - ഒരു നുള്ള്


തയാറാക്കുന്ന രീതി

ആദ്യം സിറപ്പ് തയ്യാറാക്കണം. ഇതിനായി, 1 1/2 കപ്പ് തിളച്ച വെള്ളത്തില്‍ പഞ്ചസാര അലിച്ച് ചേര്‍ക്കണം. ഇതില്‍, റോസ് വാട്ടറും ഏലക്കാപ്പൊടിയും ചേര്‍ക്കുക. ചെറു തീയില്‍ അല്‍പ്പം കൂടി തിളപ്പിച്ചാല്‍ സിറപ്പ് തയ്യാറാകും. മൈദയും ബേക്കിംഗ് പൗഡറും ചേര്‍ത്ത് മിശ്രിതമാക്കണം.

ഇതിനൊപ്പം മില്‍ക്ക് പൗഡര്‍, കോണ്‍ഫ്‌ലവര്‍, സോഡാപ്പൊടി എന്നിവ ചെറുതായി വെള്ളം തളിച്ച് കുഴയ്ക്കണം. ഒട്ടുന്ന പരുവത്തില്‍ നെയ്യ് ചേര്‍ത്ത് ഒന്നു കൂടി കുഴയ്ക്കണം. ഇത് ചെറിയ ഉരുളകളാക്കി അടുപ്പില്‍ വച്ച് എണ്ണയില്‍ വറുത്ത് കോരണം. തവിട്ട് നിറമാവുന്നത് വരെ വറുക്കാന്‍ ശ്രദ്ധിക്കുക.

ഇനി കോരിയെടുക്കുന്ന ഉരുളകള്‍ സിറപ്പിലേക്ക് ഇടണം. ഉരുളകള്‍ ഇട്ടശേഷം സിറപ്പ് ഒന്നുകൂടി തിളപ്പിച്ച ശേഷം വാങ്ങി വയ്ക്കുക.
 
Other News in this category

 
 




 
Close Window