Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
ഫാഷന്‍
  Add your Comment comment
ലിപ് സ്റ്റിക്കില്‍ ടിഷ്യൂ പേപ്പര്‍ ഉണ്ടാക്കുന്ന കൗതുകങ്ങള്‍
Reporter
പലപ്പോഴും ശരിയല്ലാത്ത രീതിയില്‍ ലിപ്സ്റ്റിക്ക് ഇടുന്നതാണ് പലരുടെയും മുഖത്തെ അഭംഗിക്ക് കാരണം. സ്ഥിരമായി ലിപ്സ്റ്റിക് ഇടുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
ബ്രഷ് ഉപയോഗിച്ചിടുന്ന ലിപ്സ്റ്റിക് ദീര്‍ഘനേരം നിലനില്‍ക്കും. ലിപ്സ്റ്റിക് അധികമായി എന്നു തോന്നിയാല്‍ ഒരു ടിഷ്യുപേപ്പര്‍ ഉപയോഗിച്ച് അധികം വന്ന ലിപ്‌സറ്റിക് നീക്കം ചെയ്യുക. ഒരിക്കലും രണ്ടു ചുണ്ടുകള്‍ക്കിടയില്‍ ടിഷ്യു പേപ്പര്‍ വെച്ച് ലിപ്സ്റ്റിക് നീക്കം ചെയ്യരുത്. ഇത് വികൃതമായ രീതിയില്‍ ലിപ്സ്റ്റിക് പടരാന്‍ ഇടയാകും.

വരണ്ട ചുണ്ടുകളില്‍ ലിപ്സ്റ്റിക് ഇടരുത്. നനഞ്ഞ തുണി കൊണ്ട് ചുണ്ടുകള്‍ വൃത്തിയാക്കിയ ശേഷം ലിപ്സ്റ്റിക് ഇടുക. പരുക്കന്‍ ലിപ്സ്റ്റിക്കുകള്‍ ചുണ്ടിനെ വരണ്ടതായി തോന്നിക്കും. മിനുസമുള്ളവ അധികനേരം നീണ്ടു നില്‍ക്കില്ല. ദീര്‍ഘനേരം നിലനില്‍ക്കുന്ന ലിപ്സ്റ്റിക് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക.
ചുണ്ടിന്റെ സ്വാഭാവിക ആകൃതി നിലനിര്‍ത്താന്‍ ലിപ്സ്റ്റിക് ഇടും മുമ്പ് ലിപ് പെന്‍സില്‍ ഉപയോഗിച്ച് ചുണ്ടിന് ആകൃതി വരുത്തുക. ബ്രഷ് ഉപയോഗിച്ച് വേണം എപ്പോഴും

ലിപ്സ്റ്റിക് പല്ലില്‍ പറ്റാതെ നോക്കുക: ലിപ്സ്റ്റിക് ഇട്ടു കഴിഞ്ഞ് ചുണ്ടുകള്‍ കൂട്ടിമുട്ടുമ്പോള്‍ ലിപ്സ്റ്റിക് പല്ലില്‍ പറ്റാന്‍ ഇടയുണ്ട്. ശ്രദ്ധിച്ചാല്‍ ഈ അബദ്ധം ഒഴിവാക്കാം.

കണ്‍സീലര്‍ ഉപയോഗിക്കാം: ചുണ്ടിലെ മൃദുല ഭാഗങ്ങളെ ആകര്‍ഷകമാക്കാന്‍ കണ്‍സീലര്‍ ഉപയോഗിക്കാം. ഇത് ചുണ്ടുകള്‍ക്ക് തിളക്കം നല്‍കുന്നതിലപ്പുറം ചുണ്ടിന്റെ ഭംഗിയെ എടുത്തുകാട്ടും.

ലിപ്‌ഗ്ലോസ് ഉപയോ?ഗിക്കുന്നത് നല്ലത്: ചുണ്ടുകള്‍ക്ക് ഈര്‍പ്പവും തിളക്കവും പ്രദാനം ചെയ്യുന്ന ലിപ്‌ഗ്ലോസുകള്‍ ചുണ്ടില്‍ പുരട്ടാന്‍ താല്‍പര്യമില്ലാത്തവര്‍ മേല്‍ചുണ്ടിലോ കീഴ്ചുണ്ടിലോ ഒരു തുള്ളി ഗ്ലോസ് ഉപയോഗിച്ചാല്‍ മതിയാകും.

ചുണ്ടുകള്‍ കൂടുതല്‍ ഭം?ഗിയാക്കാന്‍ സഹായിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകള്‍. വ്യത്യസ്ത നിറത്തിലുള്ള ലിപ്സ്റ്റിക്കുകള്‍ ഇന്ന് കടകളിലുണ്ട്.മിക്ക പെണ്‍കുട്ടികളും ലിപ്സ്റ്റിക് ഇടുമെങ്കിലും ശരിയായ രീതിയില്‍ ഇടാറില്ല.

ഇട്ട് കുറച്ച് കഴിഞ്ഞ് പോവുകയും ചെയ്യും. കാഡ്മിയം, ലെഡ്, അലുമിനിയം എന്നിവയാണ് ലിപ്സ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന മെറ്റലുകള്‍. ഇവ കൂടുതല്‍ ആരോ?ഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ലിപ്സ്റ്റിക് ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ ഉള്ളില്‍ 24 മില്ലിഗ്രാം രാസവസ്തുക്കള്‍ എത്തുന്നുണ്ടെന്നാണ് എന്‍വയണ്‍മെന്റ് ഹെല്‍ത്ത് ആന്‍ഡ് പെഴ്‌സ്‌പെക്ടീവ്‌സ് നടത്തിയ പഠനത്തില്‍ പറയുന്നത്.
 
Other News in this category

 
 




 
Close Window