Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
ഇതു ജനങ്ങളെ ആകര്‍ഷിക്കും: പുലിക്കുട്ടിയെന്നാണ് അഭിപ്രായം
Reporter
സബ് കോംപാക്ട് എസ് യുവി വിഭാഗത്തില്‍ പുത്തന്‍ അവതാരത്തെ എത്തിക്കാന്‍ ഹ്യൂണ്ടായ് ശ്രമം ആരംഭിച്ചു. 2016 ഓട്ടോ എക്‌സ്‌പോയില്‍ ആരാധകരുടെ മനം കവര്‍ന്ന കാര്‍ലിനൊ ഇന്ത്യന്‍ വിപണിയിലേക്ക് ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അന്ന് അവതരിപ്പിച്ച കണ്‍സപ്റ്റ് മോഡലില്‍ നിന്നും നിരവധി വ്യത്യാസങ്ങളുമായാണ് കാര്‍ലിനൊ എത്തുന്നത്. ഇതാണ് ആരാധകരെ കൂടുതല്‍ ത്രില്ലടിപ്പിച്ചിരിക്കുന്നത്.

അടുത്ത വര്‍ഷം ഏപ്രിലില്‍ കാര്‍ലിനൊ വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. മാരുതി സുസുക്കി വിറ്റാര ബ്രെസ, ടാറ്റ നെക്‌സോണ്‍, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, മഹീന്ദ്ര ടിയുവി തുടങ്ങിയ മോഡലുകളാണ് വിപണിയില്‍ കാര്‍ലീനോയെ എതിരിടാനായി കാത്തിരിക്കുന്നത്. വിപണി നിരീക്ഷകരുടെ കണക്കനുസരിച്ച് രാജ്യത്തെ എസ് യുവി വിപണിക്ക് വമ്പന്‍ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വളര്‍ച്ച വരും വര്‍ഷങ്ങളിലും തുടരും. ഇതനുസരിച്ചുള്ള തന്ത്രവുമായാണ് ഹ്യൂണ്ടായ് എത്തുന്നത്.

വിപണിയില്‍ ക്രെറ്റ ഉണ്ടാക്കിക്കൊടുത്ത നേട്ടം കാര്‍ലിനൊയിലും തുടരാനാകുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട്. ഹ്യൂണ്ടായുടെ സഹോദര സ്ഥാപനമായ കിയ മോട്ടോഴ്‌സ് ഇന്ത്യയില്‍ രംഗപ്രവേശം ചെയ്യുന്നതിന് മുമ്പായി വിപണിയില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
 
Other News in this category

 
 




 
Close Window