Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഷഫീന യൂസഫലി: മിഡില്‍ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വനിതയാണെന്ന് ഫോബ്‌സ്
Reporter
മിഡില്‍ ഈസ്റ്റിലെ ഏറ്റവും ശക്തരായ വനിതകളുടെ ഫോബ്‌സ് പട്ടികയില്‍ മലയാളി സംരംഭക ഷഫീന യൂസഫലിയും. അഭിമാനാര്‍ഹമായ വിജയം കൈവരിച്ച വനിത എക്‌സിക്യൂട്ടീവ്, ബിസിനസ് വനിതകള്‍, പത്ത് സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ എന്നിവരടങ്ങുന്ന 100 പേരുടെ പട്ടികയിലാണ് ഷഫീന യൂസഫലി ഏറ്റവും സ്വാധീനമുള്ള വനിതയായി തിരഞ്ഞെടുക്കപ്പെട്ടത്.

ജി സി സിയിലെ ഫുഡ് ആന്‍ഡ് ബീവറേജസ് മേഖലക്ക് നല്‍കിയ സംഭാവനകളാണ് ടെബ്ലേസ് സിഇഒ യും ചെയര്‍പേഴ്‌സണുമായ ഷഫീന യൂസഫലിക്ക് ലിസ്റ്റില്‍ ഇടം നേടിക്കൊടുത്തത്. ചടങ്ങില്‍ ആദരിക്കപ്പെട്ട 16 പ്രവാസി വനിതകളില്‍ ഏക മലയാളിയാണ് ഷഫീന.

യു.എ.ഇ യിലും ഇന്ത്യയിലും രാജ്യാന്തര നിലവാരമുള്ള എഫ് ആന്‍ഡ് ബി ബിസിനസുകള്‍ ആരംഭിച്ച ഷഫീന പെപ്പെര്‍മില്‍, ബ്ലൂംസ്‌ബെറിസ്, മിങ്‌സ് ചേമ്പര്‍ തുടങ്ങിയ തദേശീയ ബ്രാന്‍ഡുകള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. ഏഴ് വര്‍ഷത്തിനിടെ യു.എ.ഇയില്‍ 30 എഫ് ആന്‍ഡ് ബി സ്റ്റോറുകളാണ് ഷഫീന ആരംഭിച്ചത്. ഇന്ത്യയില്‍ കോള്‍ഡ് സ്റ്റോണ്‍ ക്രീമറി, ഗലീറ്റോസ്, ബ്ലൂംസ്ബറീസ് എന്നീ എഫ് ആന്‍ഡ് ബി ബ്രാന്‍ഡുകളില്‍ 23 സ്റ്റോറുകളാണ് ടെബ്ലേസിനുള്ളത്.

പട്ടികയില്‍ ഇടം നേടിയവര്‍ക്ക് ഫോബ്‌സ് മിഡില്‍ ഈസ്റ്റ് എഡിറ്റര്‍ ഇന്‍ ചീഫ് ഖുലോദ് അല്‍ ഓമിയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ഇത്തവണ പ്രാദേശിക സാമ്പത്തിക മേഖലയ്ക്ക് മികച്ച സംഭാവന നല്‍കിയ മിഡില്‍ ഈസ്റ്റിലെ പ്രവാസി വനിതകളെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

രാജ്യാന്തര തലത്തില്‍ ഇത്തരമൊരു അംഗീകാരം ലഭിച്ചതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്നും, മുന്നോട്ടുള്ള യാത്രയില്‍ ഇത് കൂടുതല്‍ പ്രചോദനം നല്‍കുമെന്നും ഷഫീന പറഞ്ഞു.
 
Other News in this category

 
 




 
Close Window