Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.9324 INR  1 EURO=110.0352 INR
ukmalayalampathram.com
Mon 27th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണം സ്‌നേഹക്കൂട്ടായ്മ
ജിജോമോന്‍ ജോര്‍ജ്
സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്റെ ഓണം സ്‌നേഹക്കൂട്ടായ്മ നാളെ
സ്റ്റഫോര്‍ഡ് ഷെയര്‍ മലയാളി അസോസിയേഷന്‍, സ്റ്റോക്ക് ഓണ്‍ ട്രെന്റിന്റെ ( SMA) ഓണം സ്‌നേഹ കൂട്ടായ്മ നാളെ (ഞായര്‍) നടക്കും. കേരളത്തിലെ പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലളിതമായ രീതിയിലുള്ള ഓണാഘോഷ പരിപാടികള്‍ രാവിലെ 11മണിക്ക് ബ്രാഡ് വല്‍ ഹാളില്‍ ആരംഭിക്കും.

ഓണകളികള്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഇന്‍ഡോര്‍ ഗെയിംസ് മറ്റു കലാപരിപാടികള്‍ എന്നിവ ഉണ്ടായിരിക്കും. അസോസിയേഷന്‍ അംഗങ്ങള്‍ കേരളത്തിന്റെ തനതു ശൈലിയില്‍ പാചകം ചെയ്ത വിഭവ സമൃദ്ധമായ ഓണ സദ്യ ആയിരിക്കും ഇത്തവണത്തെ ഓണാഘോഷത്തിന്റെ ഏറ്റവും പ്രധാനമായ ആകര്‍ഷകത. പരസ്പരം സ്‌നേഹവും സൗഹാര്‍ദവും പങ്കുവയ്ക്കുവാന്‍ ലഭിക്കുന്ന ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന് പ്രസിഡന്റ് ജോബി ജോസ്, സെക്രട്ടറി എബിന്‍ ബേബി, ട്രഷറര്‍ റ്റിജു തോമസ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. എല്ലാ അംഗങ്ങളേയും ഓണാഘോഷ പരിപാടിയിലേക്ക് എസ്.എം.എ എക്‌സിക്യുട്ടീവ് കമ്മിറ്റി ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റെജില്‍ ജോസഫ് O744526O949

വിന്‍സന്റ് കുര്യാക്കോസ് O7


പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:

Bradwell Communtiy Education Cetnre,

Riceyman Road,

Newcastle,

ST5 8LF.
 
Other News in this category

 
 




 
Close Window