Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
വി അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാണ്ടില്‍
മാത്യു ജോസഫ്
പ്രളയം തൂത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങായി പെരുന്നാളിന്റെ ആഘോഷങ്ങള്‍ക്ക് അവധികൊടുത്ത്, ഭാരതത്തിന്റെ പ്രഥമ വിശുദ്ധയും കേരളത്തിന്റെ സഹന പുഷ്പവുമായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സന്ദര്‍ലാന്‍ഡ് സെ. ജോസെഫ്സ് ദേവാലയത്തില്‍ നാളെ(ശനിയാഴ്ച) ഭക്തിനിര്‍ഭരമായ
പരിപാടികളോടെ തുടക്കമാകുന്നു .


രാവിലെ 10 നു തുടങ്ങുന്ന ആഘോഷമായ ദിവ്യബലിയില്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ചാന്‍സിലര്‍
ഫാ. മാത്യു പിണക്കാട്ട് മുഖ്യ കാര്‍മീകത്വം വഹിക്കും. കൂടാതെ രൂപതയിലെ മറ്റു വൈദീകരും സഹകാര്‍മികരാകും, തുടര്‍ന്ന് നടക്കുന്ന വിശ്വാസ പ്രഘോഷണ പ്രദക്ഷണത്തില്‍ ഭാരതത്തിന്റെ സാംസ്‌കാരിക പെരുമയും കേരള ക്രൈസ്തവരുടെ വിശ്വാസ തീക്ഷണതയും
പ്രതിഫലിക്കും.


ഒമ്പതു ദിവസ്സം നീണ്ടുനിന്ന നോവേനയ്ക്കും വിശുദ്ധ കുര്‍ബാനക്കും ഫാമിലി യുണിറ്റ്
അംഗങ്ങള്‍ നേതൃത്വം നല്‍കി. നോര്‍ത്ത് ഈസ്റ്റിലെ ഏറ്റവും വലിയ മലയാളി ആല്മീയ കൂട്ടായ്മയിലേക്ക് എല്ലവരെയും തിരുനാള്‍ കമ്മിറ്റിയും സീറോ മലബാര്‍ ചാപ്ലയിന്‍. ഫാ. സജി
തോട്ടത്തിലും സ്വാഗതം ചെയ്യുന്നു.

Address : ST.JOSEPHS CHURCH, SUNDERLAND. SR4 6HP
 
Other News in this category

 
 




 
Close Window