Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ലണ്ടന്‍ റീജിയനിലെ ബൈബിള്‍ കലോത്സവം ഹെയര്‍ ഫീല്‍ഡ് അക്കാദമിയില്‍
ജോസ് ജോണ്‍
സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത രൂപീകൃതമായതിനു ശേഷമുള്ള രണ്ടാമത് ബൈബിള്‍ കലോത്സവത്തിന്റ ഒരുക്കമായുള്ള ലണ്ടന്‍ റീജിയനിലെ ബൈബിള്‍ കലോത്സവം ഇന്ന് 9 മണി മുതല്‍ വൈകിട്ട് ആറുവരെ ഹെയര്‍ ഫീല്‍ഡ് അക്കാദമിയില്‍ വച്ച് നടക്കുന്നതാണ്.

ലണ്ടന്‍ റീജിയണിലെ സതക്, വെസ്റ്റ് മിനിസ്റ്റര്‍, ബ്രന്‍ഡ് വുഡ് ചാപ്‌ളയിന്‍ സികളിലുള്ള കുട്ടികളും മുതിര്‍ന്നവരും മാറ്റുരക്കുന്ന ബൈബിള്‍ കലോത്സവം ഒരു വലിയ ആത്മീയ വിരുന്നായിരിക്കും.

ബൈബിള്‍ അധിഷ്ഠിതമായ കലാപരിപാടികള്‍ ഓരോ മാസ്സ് സെന്ററില്‍ നിന്നും വരുന്ന കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാവിരുത് പ്രകടിപ്പിക്കുന്നതിനും ബൈബിള്‍ കലാരൂപത്തില്‍ പുതിയ തലമുറയെ പഠിപ്പിക്കുന്നതിനും ഈ ബൈബിള്‍ കലോത്സവം അവരമൊരുക്കുന്നു.

മാസ്സ് സെന്റര്‍, റീജിയണല്‍ മത്സരങ്ങള്‍ക്കു ശേഷം നവംബറില്‍ രൂപതാതല മത്സരത്തിലേക്ക് വിജയികളാകുനുള്ള കലലോത്സവത്തിലേക്ക് സണ്‍ഡേസ്‌കൂള്‍ കുട്ടികളും അധ്യാപകരും മാതാപിതാക്കളും പങ്കുചേര്‍ന്ന് ബൈബിള്‍ കലോത്സവം വന്‍ വിജയമാക്കണമെന്ന് കലോത്സവം ജനറല്‍ കോഡിനേറ്റര്‍ ഫാ.ജോസ് അന്ത്യാം കുളം അറിയിച്ചു.
 
Other News in this category

 
 




 
Close Window