Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
യാക്കോബായ വിശ്വാസികള്‍ക്ക് റോംഫോര്‍ഡില്‍ സ്വന്തം പള്ളി
Reporter
യാക്കോബായ സുറിയാനി സഭ വിശ്വാസികള്‍ക്ക് അഭിമാനമായി ലണ്ടനിലെ റോംഫോര്‍ഡില്‍ സ്വന്തം പള്ളി. ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഇടവകയുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പാണ് സഫലമാകുന്നത്. ഗ്രേറ്റര്‍ ലണ്ടനിലെ റോംഫോഡില്‍, ഹാരോള്‍ഡ് ഹില്‍ എന്ന സ്ഥലത്താണ് ദേവാലയം സ്ഥിതി ചെയ്യുന്നത്.

പുതിയ ദേവാലയത്തിലെ പ്രഥമ വിശുദ്ധ ബലി ഈ മാസം 14 ന് രാവിലെ 9 മണിയ്ക്ക് ഇടവക മെത്രോപ്പൊലീത്ത മാത്യൂസ് മോര്‍ അന്തീമോസിന്റെ സാന്നിധ്യത്തില്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ഈ ചടങ്ങിലേക്ക് എല്ലാ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക മാനേജിങ് കമ്മറ്റി അറിയിച്ചു.
ഹാരോഡ് കുന്നില്‍ നിന്ന് ഏകദേശം 15 മൈല്‍ അകലെയാണ് നോര്‍ത്ത് ഈസ്റ്റ് ലണ്ടനില്‍ സ്ഥിതി ചെയ്യുന്നത്. ടോണ്ടന്‍ റോഡിലെ നോര്‍ത്ത് ഭാഗത്താണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. ഹരോള്‍ഡ് വുഡ് ആണ് അടുത്ത മെയില്‍ലൈന്‍ സ്‌റ്റേഷന്‍.

ഇഷ്ടിക കൊണ്ട് പരമ്പരാഗത രീതിയിലാണ് ദേവാലയത്തിന്റെ മേല്‍ക്കൂര പണികഴിപ്പിച്ചിരിക്കുന്നത്. 1950കളിലായിരുന്നു ഇതിന്റെ നിര്‍മ്മാണം. പ്രധാന പ്രവേശന കവാടം, ഉയര്‍ത്തിക്കെട്ടിയിരിക്കുന്ന ആള്‍ത്താരയടക്കമുള്ള പ്രധാന ആരാധനാ സ്ഥലം, യോഗ സ്ഥലം, ഗ്രൗണ്ട് ഫ്‌ളോറില്‍ ബാത്ത് റൂം സൗകര്യങ്ങള്‍, മേയിന്‍ ഹാള്‍, അടുക്കള, സ്‌റ്റോര്‍ എന്നീ സൗകര്യങ്ങളും ഉണ്ട്.ദേവാലയവും ഹാളും ചേര്‍ന്നു 0.333 ഹെക്ടര്‍ സ്ഥലമാണ് ഇവിടെയുള്ളത്.

ദേവാലയത്തിന്റെ വിലാസം
സെന്റ് തോമസ് JSO ചര്‍ച്ച്, 2 ടോണ്ടന്‍ റോഡ്, റോംഫോര്‍ഡ്, RM3 7ST
 
Other News in this category

 
 




 
Close Window