Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
മോഡലിങ് രംഗത്ത് എത്തിയ എനിക്കും ദുരനുഭവം ഉണ്ടായി: അര്‍ച്ചന രവി തുറന്നു പറയുന്നു
Reporter
തുറന്നു പറച്ചിലുമായി നടിയും മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡ് ഫസ്റ്റ് റണ്ണറപ്പുമായ അര്‍ച്ചന രവി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മോഡലിംഗിലും അഭിനയത്തിലും സജീവമായ അര്‍ച്ചന രവിയുടെ മീടൂ തുറന്നു പറച്ചില്‍. മികച്ച ഒരു കരിയര്‍ ഉണ്ടാക്കാനുള്ള ആഗ്രഹത്തോടെ എത്തിയ തനിക്കും ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ ഒരു തരത്തിലുമുള്ള വിട്ടു വീഴ്ചയ്ക്കും താന്‍ തയ്യാറായില്ല.

ലക്ഷ്യ സ്ഥാനത്ത് എത്തിയ ശേഷം തിരിഞ്ഞ് നോക്കുമ്പോള്‍ അപമാനമല്ല അഭിമാനം തോന്നുന്നതിനോടാണ് താല്‍പര്യമെന്നും അര്‍ച്ചന പറഞ്ഞു. പ്രശസ്തിയിലേക്കെത്താന്‍ വ്യക്തിത്വം വിട്ടുള്ള ഒന്നിനും തയ്യാറല്ല. വളര്‍ച്ച പതുക്കെ ഉണ്ടായാല്‍ മതി, അതില്‍ തൃപ്തയാണെന്നും അര്‍ച്ചന രവി പറയുന്നു. മീടൂ ക്യാംപയിന്‍ സ്ത്രീകള്‍ക്ക് തുറന്ന് പറച്ചിലുകള്‍ നടത്താനുള്ള ശക്തമായ അവസരമാണ് നല്‍കുന്നത്.

ജീവിതത്തില്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അത്തരം അനുഭവം നേരിടുന്നവര്‍ക്ക് തുറന്ന് പറയാനുള്ള അവസരമാണ് ലഭിക്കുന്നത്. തുറന്നു പറയാന്‍ മടി കാണിക്കാത്തതും ഭയപ്പെടാത്തതുമായ സമൂഹത്തില്‍ ജീവിക്കാന്‍ സാധിക്കുന്നതില്‍ അഭിമാനമുണ്ടെന്നും അര്‍ച്ചന രവി വ്യക്തമാക്കി. ഇത്തരം തുറന്നു പറച്ചിലുകള്‍ ഭാവിയില്‍ ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സഹായകമാവുമെന്നും അര്‍ച്ചന രവി കൂട്ടിച്ചേര്‍ത്തു.

ഏറെ വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിച്ചാല്‍ മാത്രമാണ് ലക്ഷ്യത്തിലേക്കെത്താന്‍ കഴിയുക. പാര്‍വ്വതി ഓമനക്കുട്ടന് ശേഷം മിസ് സൂപ്പര്‍ ഗ്ലോബ് വേള്‍ഡ് പുരസ്‌കാരം സ്വന്തമാക്കുന്ന മലയാളിയാണ് അര്‍ച്ചന.
 
Other News in this category

 
 




 
Close Window