Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
പാചകം
  Add your Comment comment
നെയ്യപ്പം
Reporter
നെയ്യപ്പം മലയാളിയുടെ നാടന്‍ രുചിയാണ്. ചൂടുള്ള നെയ്യപ്പം കണ്ടാല്‍ നാവില്‍ കൊതിയൂറാത്ത മലയാളികളില്ല. ലോകത്ത് എവിടെയായാലും നാടിന്റെ ഈ പലഹാരം നമ്മളെ അത്രയ്ക്ക് ആകര്‍ഷിച്ചിരിക്കുന്നു. വീട്ടില്‍ നെയ്യപ്പം തയാറാക്കാനുള്ള ചേരുവ.



അരിപൊടി - ഒന്നര കപ്പ്
റവ - കാല്‍ കപ്പ്
ശര്‍ക്കര - കാല്‍ കിലോ
ഏലക്കാ - 1 റ്റീസ്പൂണ്‍ (പൊടിച്ചത്)
സോഡാഉപ്പ് - 3 നുള്ള്
തേങ്ങാ കൊത്ത് - ഒരു തേങ്ങയുടെ പകുതി
എള്ള് - ഒരു ടീ സ്പൂണ്‍
നെയ്യ് - ഒരു ടോബിള്‍ സ്പൂണ്‍
എണ്ണ - കോരിയെടുക്കാന്‍ പാകത്തിന്


ശര്‍ക്കര പാനിയാക്കി അരിച്ച് വക്കുക. അരിപൊടി, റവ, സോഡാപൊടി,ഏലക്കാപൊടി, എള്ള് , ഇവ നന്നായി മിക്‌സ് ചെയ്ത് വക്കുക. ശര്‍ക്കര പാനി ഈ ചേരുവയില്‍ ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. നെയ്യ് ചൂടാക്കി തേങ്ങ കൊത്ത് ഇട്ട് മൂപ്പിച്ച് ആ നെയ്യൊടു കൂടി തന്നെ ഉണ്ടാക്കിയ കൂട്ടിലെക്ക് ചേര്‍ത്ത് കുറച്ച് ഇളം ചൂടു വെള്ളവും ചേര്‍ത്ത് ഇഡലി മാവിന്റെ അയവില്‍ മാവു കലക്കി 23 മണികൂര്‍ മാറ്റി വക്കുക. ശേഷം ഒരു കുഴിയുള്ള പാന്‍ അടുപ്പില്‍ വച്ച് എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു കുഴി തവിയില്‍ കുറെശ്ശെ മാവു എടുത്ത് എണ്ണയിലെക്ക് ഇട്ട് ചെറുതീയില്‍ മൂപ്പിച്ച് വറുത്ത് കോരുക.ചെറുതീയില്‍ ചെയ്യുന്നെ ആണു നല്ലത്,എന്നാലെ അകവും നന്നായി വെന്ത് കിട്ടു.
 
Other News in this category

 
 




 
Close Window