Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.5788 INR  1 EURO=107.5731 INR
ukmalayalampathram.com
Thu 09th Apr 2026
 
 
പാചകം
  Add your Comment comment
ബോണ്ട
Reporter
ബോണ്ടയെന്ന് നമ്മള്‍ പറയാളുള്ള സ്വാദിഷ്ടമായ ലഘുഭക്ഷണത്തിന് മലയാളികള്‍ പലയിടത്തും പല പേരുകള്‍ പറയാറുണ്ട്. ഉണ്ടംപൊരിയെന്ന പേരാണ് പൊതുവെ അംഗീകരിക്കപ്പെട്ട നാമം. എന്തായാലും ബോണ്ട എല്ലാ മലയാളികള്‍ക്കും ഇഷ്ടമാണ്. വീട്ടില്‍ ഉണ്ടാക്കാവുന്ന രുചികരമായ വിഭവമാണ് ബോണ്ട. അതിന്റെ ചേരുവകളാണ് ഇനി പറയുന്നത്


ആവശ്യമുള്ള സാധനങ്ങള്‍:


ഗോതമ്പ് മാവ് - 1.5 കപ്പ്
അരിപ്പൊടി - 2 സ്പൂണ്‍
ചെറുപഴം - രണ്ടെണ്ണം
ശര്‍ക്കര - അര കപ്പ് (ചെറിയ കഷണം)
സോഡാ ഉപ്പ് - രണ്ട് നുള്ള്
തേങ്ങാക്കൊത്ത് - നാല് സ്പൂണ്‍
നെയ്യ് - ഒരു സ്പൂണ്‍
ഏലക്കാ - പൊടിച്ചത് (മൂന്നെണ്ണം)
ഉപ്പ് - ഒരു നുള്ള്
എണ്ണ - പാകത്തിന്


ബോണ്ട ഉണ്ടാക്കുന്ന രീതി: ഒരു പാത്രത്തില്‍ ശര്‍ക്കരയും വെള്ളവും ഒഴിച്ച് ചൂടാകി ഉരുക്കി തണുക്കുമ്പോള്‍ അരിച്ചു മാറ്റി വെക്കുക. ഒരു പാനില്‍ നെയ് ചുടാക്കി തേങ്ങാകൊത്തുകള്‍ ഇട്ടു വറുത്തു ആറാന്‍ മാറ്റി വെക്കുക. ഒരു വലിയ പാത്രത്തില്‍ മാവുകളും സോഡാപ്പൊടിയും എലക്കാപ്പൊടിയും ഉപ്പും ഇട്ടു കൈകൊണ്ടു ഒന്ന് നന്നായി ഇളക്കുക. അതിലേക്ക് നന്നായ് ഞവിടിയ പഴവും വറുത്ത തേങ്ങാ കൊത്തുകളും ഇട്ടു കുറേശ്ശെ ശര്‍ക്കര പാനി ഒഴിച്ച് ആവിശ്യം ഉണ്ടെങ്കില്‍ വീണ്ടും വെള്ളം ചേര്‍ത്ത് മയത്തില്‍ കുഴച്ചെടുക്കുക. മാവ് കൈയില്‍ ഒട്ടിപിടിക്കുന്ന പരുവം ആയിരികണം. എന്നാല്‍ മാവ് ഒരുപാടു വെള്ളം പോലെയോ കൂടുതല്‍ കട്ടിയോ ആവാന്‍ പാടില്ല. ഈ മിശ്രിതത്തെ ഒരു മണിക്കൂര്‍ നല്ല സോഫ്റ്റ് ആവാന്‍ അടച്ചുവെക്കുക . ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ ഒരു ചീനച്ചട്ടിയില്‍ പൊരിക്കാനുള്ള എണ്ണ ചുടാക്കുക . എണ്ണ നല്ല ചുടാവുംപോള്‍, കൈ ഇടക്കിടെ വെള്ളത്തില്‍ നനച്ചു മാവ് ചെറിയ ബോളുകളാക്കി തിളച്ച എണ്ണയില്‍ ഇടുക. നന്നായി വെന്തുവെന്ന് കുത്തി നോക്കിയ ശേഷം എടുക്കുക.
 
Other News in this category

 
 




 
Close Window