Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
കാര്‍ഡിഫിലെ ആദ്യത്തെ പ്രൈവറ്റ് ക്ലബായ സഫയര്‍ കാര്‍ഡിഫിന് ശനിയാഴ്ച തിരിതെളിയും
Reporter
കാര്‍ഡിഫ് മലയാളികളുടെ ഒരു ചിരകാലാഭിലാഷം നാളെ (ശനിയാഴ്ച) സഫലമാകാന്‍ പോവുകയാണ്. ഇവിടുത്തെ പ്രഥമ പ്രൈവറ്റ് ക്ലബായ സഫയര്‍ കാര്‍ഡിഫിന് അന്നേ ദിവസം പ്രൗഢഗംഭീരമായ സദസില്‍ തിരിതെളിയും. ഇംഗ്ലീഷുകാരും മലയാളികളുമായ നിരവധി പ്രമുഖര്‍ ഭാഗഭാക്കാകുന്ന ചടങ്ങില്‍ കാര്‍ഡിഫ് കൗണ്‍സിലറായ ഫ്രാങ്ക് ജേക്കബ്സണാണ് ക്ലബിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നിര്‍വഹിക്കുന്നത്. കാര്‍ഡിഫിലെ പാര്‍ക്കിന്‍ ഹോട്ടലില്‍ വച്ചാണ് നിറച്ചാര്‍ത്തണിഞ്ഞ പരിപാടി. സഫയര്‍ കാര്‍ഡിഫ് ക്ലബിന്റെ ആദ്യ ചെയര്‍മാനായി സുജിത്ത് തോമസ് അധികാരമേല്‍ക്കും. സെക്രട്ടറിയായി സുധീഷ് കുമാറും ട്രഷറര്‍ ആയി ബിജുമോന്‍ ജോസഫും വൈസ് ചെയര്‍മാനായി സജീവ് ആന്റണിയും ആര്‍ട്സ് കോ ഓഡിനേറ്ററായി ജിജോ ജോസും പിആര്‍ഒ ആയി സാബു.വി. ലോനപ്പനും അധികാരമേല്‍ക്കും. ടോമിജോര്‍ജ് കമ്മിറ്റി മെമ്പറായി അധികാരമേല്‍ക്കുകയും ചെയ്യും.


സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗഹാര്‍ദ്രപൂര്‍വവും സംഘടിതവുമായ അന്തരീക്ഷം ഒരുക്കിക്കൊടുക്കുകയാണ് സഫയര്‍ കാര്‍ഡിഫ് ക്ലബിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിലൊന്നെന്ന് ഭാരവാഹികള്‍ പറയുന്നു. സാമൂഹികപ്രവര്‍ത്തനത്തോടൊപ്പം ഇതില്‍ അംഗങ്ങളാകുന്നവരുടെ ഓരോ കുടുംബാംഗത്തിനും വിനോദിക്കുന്നതിനുള്ള പശ്ചാത്തലം ക്ലബിനോട് അനുബന്ധിച്ച് ലഭ്യമാക്കുന്നതായിരിക്കും. ഇതിലൂടെ ആരോഗ്യകരമായ ഒരു ജീവിത ശൈലി വളര്‍ത്തിയെടുക്കുകയെന്നത് ഈ കൂട്ടായ്മയിലൂടെ ലക്ഷ്യമിടുന്നുണ്ട്.


ഇതിന് പുറമെ കാര്‍ഡിഫിന് പുറത്ത് സക്രിയമായതും വ്യത്യസ്തമായതുമായ സാമൂഹിക ജീവിതത്തിനുള്ള അവസരം അംഗങ്ങള്‍ക്ക് ക്ലബ് ഒരുക്കിക്കൊടുക്കുകയും ചെയ്യും. വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ അംഗങ്ങള്‍ക്കായി കാലാകാലങ്ങളില്‍ സംഘടിപ്പിക്കുകയും അതിലൂടെ കൂട്ടായ്മയും സ്നേഹവും അരക്കിട്ടുറപ്പിക്കുകയും ചെയ്യാന്‍ ക്ലബ് പ്രതിജ്ഞാ ബദ്ധമായിരിക്കുമെന്നും ഭാരവാഹികള്‍ ഉറപ്പേകുന്നു.പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഒത്ത് ചേരുന്നവരുടെ മാതൃകാപരമായ കൂട്ടായ്മയായിരിക്കും സഫയര്‍ കാര്‍ഡിഫ് ക്ലബ്.


ഇതിന് പുറമെ അംഗങ്ങള്‍ക്ക് ഒന്ന് ചേര്‍ന്ന് വിവിധ ബിസിനസുകള്‍ ചെയ്യുന്നതിനുള്ള അവസരവും ഇതിലൂടെ കരഗതമാവും. അംഗങ്ങള്‍ക്കിടയില്‍ ബിസിനസ് ആശയങ്ങള്‍പ്രോത്സാഹിപ്പിക്കാന്‍ ക്ലബ് മുന്‍കൈയെടുക്കുന്നതായിരിക്കും.കൂടാതെ അംഗങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ വിവിധ കഴിവുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വളരുന്നതിനും അതിലൂടെ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനുമുള്ള വേദിയായി ഈ ക്ലബിനെ മാറ്റിയെടുക്കുമെന്നും ഭാരവാഹികള്‍ പറയുന്നു.


ഇതിന് പുറമെ കുട്ടികളുടെ വ്യക്തിപരമായ വികാസത്തെ പ്രോത്സാഹിപ്പിക്കുന്ന വിവിധ അറിവുകള്‍ നേടാനും ക്ലബ് അവസരമൊരുക്കുന്നതായിരിക്കും. തൊഴിലിലും സാസ്‌കാരികപരമായും വികസിക്കുന്നതിനും ഉയരുന്നതിനുമുള്ള വിവിധ മാര്‍ഗനിര്‍ദേശങ്ങളും ലഭിക്കുന്നതിനുള്ള വാതായനങ്ങളും ക്ലബിലൂടെ തുറക്കപ്പെടുന്നതാണ്. കര്‍ക്കശമായ ഭരണഘടനയുടെയും നിയമങ്ങളുടെയും അടിസ്ഥാനത്തിലാണീ ക്ലബ് പ്രവര്‍ത്തിക്കുന്നത്.
 
Other News in this category

 
 




 
Close Window