Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റിയുടെ പ്രളയ ദുരിതാശ്വാസം ഒന്‍പത് പേര്‍ക്കായി കൈമാറി
അലക്സ് വര്‍ഗീസ്
കേരളത്തിലെ പ്രളയ കെടുതികളില്‍ അകപ്പെട്ടവര്‍ക്ക് ആശ്വാസമേകാന്‍ "മാനവ സേവ, മാധവ സേവ" എന്ന ആപ്തവാക്യം മുറുകെപ്പിടിച്ച്, മുന്നിട്ടിറങ്ങിയ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ മലയാളി ഹിന്ദു കമ്മ്യൂണിറ്റി, നാല് ലക്ഷത്തില്‍ പരം രൂപ സമാഹരിച്ചു. മാഞ്ചസ്റ്റര്‍ പ്രദേശത്തുള്ള ഹിന്ദു കമ്മ്യൂണിറ്റിയില്‍ അപ്പീല്‍ വഴിയായും, സഹായ മനസ്ഥിതിയുമായി മുമ്പോട്ട് വന്ന നോര്‍ത്തേണ്‍ തമിഴ് അസോസിയേഷന്‍ , മാഞ്ചസ്റ്റര്‍ തമിഴ് മന്ത്ര എന്നീ സംഘടനകള്‍ സമാഹരിച്ചു നല്‍കിയ 750 പൗണ്ടും ചേര്‍ത്ത് പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ നേരിട്ട് സഹായിക്കാന്‍ സംഘടന മുന്നിട്ടിറങ്ങുകയായിരുന്നു.


8 കുടുംബങ്ങളുടെ പുനരുദ്ധാരണത്തിനും, പ്രളയത്തില്‍ തകര്‍ന്ന് പഠന സാഹചര്യങ്ങളും, ഫര്‍ണീച്ചറുകളും നശിച്ചുപോയ ഒരു അംഗന്‍വാടിക്കുമായാണ് സഹായം നല്കിയത്. ഓരോരുത്തര്‍ക്കും അരലക്ഷം രൂപ വീതം വരുന്ന സഹായം കൊടുക്കാന്‍ കമ്മ്യൂണിറ്റിക്ക് സാധിച്ചു . സഹായം അഭ്യര്‍ത്ഥിച്ചവരുടെ തകര്‍ന്ന വീടുകളുടെ ശോച്യാവസ്ഥയും, അംഗന്‍വാടിയുടെ സ്ഥിതിയും കമ്മ്യൂണിറ്റി ഭാരവാഹികള്‍ ബോദ്ധ്യപ്പെടുകയും, കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്ത് അര്‍ഹരായവരെ സഹായിക്കാന്‍ തീരുമാനിക്കുകയുമായിരുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്ക്
സിന്ധു ഉണ്ണി (പ്രസിഡണ്ട്)- 07979123615
ഹരി കുമാര്‍ കെ.വി (സെക്രട്ടറി) - 07403344590
 
Other News in this category

 
 




 
Close Window