Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
പാചകം
  Add your Comment comment
മഞ്ഞു പെയ്യുന്ന തണുപ്പില്‍ 'കൊറിച്ചിരിക്കാന്‍' ഫ്രെഞ്ച് ഫ്രൈസ്
Reporter
ചേരുവ:
ഉരുളക്കിഴങ്ങ്: നാലെണ്ണം
വിനാഗിരി - 1 ടീസ്പൂണ്‍
ഉപ്പ് - 1 ടീസ്പൂണ്‍
എണ്ണ - ഉരുളക്കിഴങ്ങ് വറുക്കാന്‍ പാകത്തിന്



എത്ര നന്നായി വറുത്താലും കടയില്‍ കിട്ടുന്ന ഫ്രെഞ്ച് ഫ്രൈസ് പോലെ ആകില്ലെന്നാണ് അമ്മമാരുടെ സങ്കടം. അതിനു ചെറിയൊരു വിദ്യ പ്രയോഗിച്ചാല്‍! മതി. ആദ്യം പാതി വേവിക്കണം. എന്നിട്ടു വറുക്കണം. ക്രിസ്പ് ആകാന്‍ വീണ്ടും ഒന്നുകൂടി വറുക്കണം. ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഉഗ്രനായി വറുത്തു കിട്ടും. കടയില്‍ കിട്ടുന്ന ഫ്രെഞ്ച് ഫ്രൈസിനേക്കാള്‍ സൂപ്പര്‍. സോസ് കൂട്ടി കുട്ടികള്‍ കറുമുറെ തിന്നോളും.





ഉരുളക്കിഴങ്ങ് ചുരണ്ടി കഴുകിയെടുത്ത് കനം കുറച്ച് നീളമുള്ള കഷണങ്ങളാക്കുക. തിളച്ച വെള്ളത്തില്‍ വിനാഗിരിയും ഉപ്പും ഇടുക. ഇതില്‍ ഉരുളക്കിഴങ്ങ് അരിഞ്ഞത് ഇട്ട് നാലു മിനിറ്റ് (പാതി വേവ്) അടച്ചുവച്ചു വേവിക്കുക. വെള്ളം ഊറ്റിയ ശേഷം തണുക്കാന്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു തിളച്ചു വരുമ്പോള്‍ ഉരുളക്കിഴങ്ങ് ഇട്ട് മൂന്നു മിനിറ്റ് വറുത്തു കോരുക. ഇതു ടിഷ്യു പേപ്പറില്‍ നിരത്തി തണുക്കാന്‍ വയ്ക്കുക. ആവശ്യമെങ്കില്‍ അല്‍പം മുളകുപൊടിയും ഉപ്പും പുരട്ടാം. അടച്ചു വച്ച് 10 മിനിറ്റ് ഫ്രിഡ്ജില്‍ വയ്ക്കുക. നല്ല കരുകരുപ്പു കിട്ടാനാണിത്. വീണ്ടും പുറത്തെടുത്ത് തിളച്ച എണ്ണയില്‍ ഗോള്‍ഡന്‍ ബ്രൗണ്‍ നിറമാകും വരെ വറുത്തു കോരുക.
 
Other News in this category

 
 




 
Close Window