Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
പാചകം
  Add your Comment comment
സ്വാദിഷ്ടമായ സ്വീറ്റ് കോണ്‍ സൂപ്പ് (ചിക്കന്‍)
Reporter
ചേരുവ:
സ്വീറ്റ് കോണ്‍ - 1 കപ്പ്
കോണ്‍ഫ്‌ളോര്‍ - 4 ടേബിള്‍സ്പൂണ്‍
ചിക്കന്‍ സ്‌റ്റോക്ക് - 4 കപ്പ്
കുരുമുളകുപൊടി - 1 ടീസ്പൂണ്‍
പഞ്ചസാര - 1.5 ടീസ്പൂണ്‍
ഇഞ്ചി - 1 ടീസ്പൂണ്‍ (അരച്ചത് )
കോഴി ഇറച്ചി - കാല്‍ കപ്പ് (വേവിച്ച് ചതച്ചത്)
വെള്ളം - ഒരു കപ്പ്
കോഴിമുട്ട - 2 എണ്ണം
ഉപ്പ് - പാകത്തിന്



തയാറാക്കുന്നവിധം

ചിക്കന്‍ സ്‌റ്റോക്ക്, കുരുമുളകുപൊടി, പഞ്ചസാര, ഉപ്പ്, ഇഞ്ചി അരച്ചത്, സ്വീറ്റ്‌കോണ്‍ എന്നിവ യോജിപ്പിച്ച് തിളയ്ക്കുമ്പോള്‍ തീ കുറച്ച് മൂന്നു മിനിറ്റ് വേവിക്കുക. കോഴിയിറച്ചി ചതച്ച് പൊടിയാക്കിയത് ചേര്‍ത്ത് നന്നായി ഇളക്കുക. കോണ്‍ഫ്‌ളോര്‍ ഒരു കപ്പ് വെള്ളത്തില്‍ യോജിപ്പിച്ച് ഇളക്കുക. സൂപ്പ് കുറുകുമ്പോള്‍ തീയില്‍ നിന്നെടുക്കുക. മുട്ട ചെറുതായി അടിച്ചശേഷം നൂലുപോലെ ഇളക്കി ചേര്‍ക്കുക. കനം കുറച്ചരിഞ്ഞ സ്പ്രിങ് ഒനിയന്‍, കാരറ്റ്, മല്ലിയില എന്നിവ രണ്ട് ടേബിള്‍സ്പൂണ്‍ വീതം വിതറി അലങ്കരിക്കാം.
 
Other News in this category

 
 




 
Close Window