Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
നോര്‍ത്ത് ലണ്ടനിലെ ഹിന്ദു ക്ഷേത്രത്തില്‍ കവര്‍ച്ച: മൂന്നു കൃഷ്ണ വിഗ്രഹങ്ങള്‍ കാണാനില്ല
Reporter

നോര്‍ത്ത് ലണ്ടനില്‍ നിന്നു വിശ്വാസികളെ വേദനിപ്പിക്കുന്ന വാര്‍ത്ത. ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ കാണാനില്ല. ദിപാവലി ആഘോഷം കഴിഞ്ഞ ശേഷമാണ് വിഗ്രഹങ്ങള്‍ നഷ്ടപ്പെട്ടതെന്ന് ക്ഷേത്രം അധികൃതര്‍ പറയുന്നു. വെങ്കലത്തില്‍ നിര്‍മിച്ച വിഗ്രഹങ്ങളാണ് കാണാതായത്. മോഷ്ടാക്കള്‍ അവ സ്വര്‍ണമാണെന്ന് തെറ്റിദ്ധരിച്ച് കൊണ്ടുപോയതാകാമെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു. കവര്‍ച്ച നടന്നെങ്കിലും പതിവ് പൂജകളില്‍ മാറ്റമുണ്ടാകില്ലെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. മൂന്നു കൃഷ്ണവിഗ്രഹങ്ങളാണ് മോഷണം പോയി. 1970കളില്‍ നിര്‍മിച്ചതാണ് ഈ വിഗ്രഹങ്ങള്‍ . വെള്ളിയാഴ്ച ക്ഷേത്രത്തില്‍ ദീപാവലി ആഘോഷങ്ങള്‍ നടന്നിരുന്നു. ഇതിനുശേഷമാണ് വിഗ്രഹങ്ങള്‍ കളവ് പോയത്. ആയുധധാരിയായ മുഖംമൂടി ധരിച്ചയാളാണ് കവര്‍ച്ച നടത്തിയതെന്നാണ് സൂചന. അന്വേഷണം ഊര്‍ജിതമാക്കണമെന്ന് യൂണിവേഴ്‌സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പ്രസിഡന്റ് രാജന്‍ സേദ് ആവശ്യപ്പെട്ടു. വിഗ്രഹങ്ങള്‍ മോഷണം പോയെന്ന് അറിഞ്ഞയുടനെ പോലീസിനെ വിവരം അറിയിച്ചതായും അവര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചതായും ക്ഷേത്രം അധികൃതര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window