Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
കേരളത്തിലെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കു കൈത്താങ്ങുമായി ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍
കോശി
സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിയ്ക്കുന്നതില്‍ മാതൃകയായി ഓക്സ്ഫോര്‍ഡ് മലയാളി അസോസിയേഷന്‍ . സംസ്ഥാന സര്‍ക്കാര്‍ നിധിയിലേക്ക് ഓക്‌സ്മാസ് സഹായം നല്‍കി.

ഓക്സ്ഫോര്‍ഡിലെ ഏറ്റവും വലിയ മലയാളി കൂട്ടയ്മയായ ഓകസ് മാസ് ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ റദ്ദാക്കികൊണ്ട് പ്രളത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായം ചെയ്യുന്നതിനായ് ഓണാഘോഷ പരിപാടികളുടെ തുകയും, കമ്മറ്റിയുടെ പ്രത്യേക താത്പര്യപ്രകാരം അംഗങ്ങളില്‍ നിന്ന് പിരിച്ചെടുത്ത തുകയും കുടിചേര്‍ത്ത് എട്ട് ലക്ഷം രൂപയുടെ ചെക്ക്, ഓക്സ് മാസ് പ്രസിഡന്റ് ജോബി ജോണ്‍ തിരുവനന്തുപരത്തു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. തുക ഏറ്റുവാങ്ങി കൊണ്ട് മുഖ്യമന്ത്രി ഓക്മാസ് പ്രവര്‍ത്തനങ്ങളെ പറ്റി അന്വേഷിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു .
 
Other News in this category

 
 




 
Close Window