Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 18th May 2024
 
 
പാചകം
  Add your Comment comment
മാര്‍ബിള്‍ കേക്ക് വീട്ടിലുണ്ടാക്കാം
Reporter
ചേരുവകള്‍

മൈദ രണ്ടു കപ്പ്
പഞ്ചസാര - ഒരു കപ്പ് ( പൊടിച്ചത്)
ബട്ടര്‍ - നൂറ് ഗ്രാം ( ഉപ്പില്ലാത്തത്) )
ഉപ്പ് - പാകത്തിന്
വാനിലാ എസന്‍സ് - നാലു തുള്ളി
കോഴിമുട്ട - രണ്ടെണ്ണം
കൊകൊ പൗഡര്‍ 5 റ്റീസ്പൂണ്‍
ബേക്കിംഗ് പൗഡര്‍ - ഒരു സ്പൂണ്‍

കേക്ക് ഉണ്ടാക്കുന്ന വിധം:
മൈദ ,ബേക്കിംഗ് പൗഡര്‍ ഇവ നന്നായി മിക്‌സ് ചെയ്ത് അരിപ്പയില്‍ അരിച്ച് എടുക്കുക. മുട്ട ,പഞ്ചസാര ഇവ നന്നായി മിക്‌സ് ചെയ്യുക. മുട്ട,പഞ്ചസാര കൂട്ടിലെക്ക് 1 നുള്ള് ഉപ്പ്,കുറെശ്ശെ ബട്ടര്‍( ഓയില്‍) കൂടെ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.മൈദ,ബേക്കിംഗ് പൗഡര്‍ ഇതിലെക്ക് കുറെശ്ശെ ഇട്ട് ബ്ലെന്‍ടെര്‍ കൊണ്ടൊ, ഒരു തടി തവി കൊണ്ടൊ നന്നായി മിക്‌സ് ചെയ്യുക.മിക്‌സ് ചെയ്ത ശെഷം ഈ കൂട്ട് 2 ആയി ഭാഗിക്കുക.ഒരു ഭാഗത്തില്‍ കോകൊ പൗഡര്‍ നന്നായി മിക്‌സ് ചെയ്യുക.മറുഭാഗത്തില്‍ വാനിലാ എസ്സന്‍സ്സ് മിക്‌സ് ചെയ്യുക.ഒരു ബെക്കിംഗ് ട്രെ ബട്ടര്‍ തടവി കേക്ക് കൂട്ട് ഒഴിക്കാന്‍ തയ്യാറാക്കുകക. അതില്‍ ആദ്യം വാനിലാ എസ്സന്‍സ്സ് ചേര്‍ത് മിക്‌സ് ചെയ്ത കൂട്ട് ഒഴിക്കുക.അതിന്റെ മെലെ കോകൊ പൗഡര്‍ ചേര്‍ത്ത് മിക്‌സ് ചെയ്ത കൂട്ട് ഒഴിക്കുക. ഷാര്‍പ്പ് ആയ അറ്റം ഉള്ള മറ്റെന്തെങ്കിലും വച്ച് മാര്‍ബിള്‍ ഡിസൈന്‍ പൊലെ ചെയ്യുക. ഓവന്‍ 180 പ്രീഹീറ്റ് ചെയ്ത് ഇടുക. കേക്ക് കൂട്ട് വച്ച് അര മണിക്കൂര്‍ ബേക്ക് ചെയ്യുക. കുത്തിനോക്കി വെന്തുവെന്ന് ഉറപ്പു വരുത്തുക.
 
Other News in this category

 
 




 
Close Window