Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുവജന സെമിനാറും മാഞ്ചസ്റ്റർ റീജിയൻ എസ് എം വൈ എം ഉൽഘാടനവും
അലക്സ് വർഗ്ഗീസ്
മാഞ്ചസ്റ്റർ റീജിയനിലുള്ള എല്ലാ കുർബാന കേന്ദ്രങ്ങളിലുള്ള യുവജനങ്ങൾക്കായി വരുന്ന ഞായറാഴ്ച (25/11/18) രാവിലെ 10.30 മുതൽ വിഥിൻഷോ സെ. ആന്റണീസ് ദേവാലയത്തിന്റെ പാരിഷ് സെന്ററിൽ വച്ചു സെമിനാർ നടത്തപ്പെടുന്നതാണ്. റെവ. ഫാ .ബാബു പുത്തൻപുരക്കൽ ആയിരിക്കും സെമിനാർ നയിക്കുന്നത്.

റീജിയണൽ കോ കോർഡിനേറ്റർ ഫാ. ജോസ് അഞ്ചാനിക്കൽ സെമിനാർ ഉൽഘാടനം ചെയ്യും. ഉച്ചകഴിഞ്ഞു അഭിവന്ദ്യ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ സാന്നിധ്യത്തിൽ സിറോ മലബാർ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മാഞ്ചസ്റ്റർ റീജിയൻ സീറോ മലബാർ യൂത്ത് മൂവ്മെൻറിന്റെ (എസ് എം വൈ എം) ഉൽഘാടനം നിർവഹിക്കുന്നതാണ്. സെമിനാറിലേക്കും ഉൽഘാടനപരിപാടികളിലേക്കും എല്ലാ യുവജനങ്ങളെയും ക്ഷണിക്കുന്നതായി റവ.ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
 
Other News in this category

 
 




 
Close Window