Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
മേക്കപ്പിലൂടെ ആളിനെ മാറ്റുകയാണ് മലേഷ്യന്‍ ബ്യൂട്ടി വ്‌ലോഗറായ അക്ര അസ്ല
Reporter
മുഖത്ത് മേക്കപ്പിട്ട് നന്നായി ഒരുങ്ങിയെത്തുകയും തുടര്‍ന്ന് മേക്കപ്പ് ഓരോന്നായി അഴിച്ച് മാറ്റുകയും ചെയ്താണ് അസ്ല ആളുകളെ അതിശയിപ്പിക്കുന്നത്. അസ്ലയുടെ അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. മേക്കപ്പിട്ട് മിനുക്കിയ മൂക്കും ചൂണ്ടുകളും കണ്‍പീലിയുമായി അതി സുന്ദരിയായെത്തിയ അസ്ല തന്റെ മേയ്ക്കപ്പുകള്‍ ഓരോന്നായി നീക്കം ചെയ്തു തുടങ്ങി. ആദ്യം കണ്‍പീലികള്‍ അടര്‍ത്തി മാറ്റി. പിന്നാലെ യഥാര്‍ത്ഥ മൂക്കിന് മുകളില്‍ ഒട്ടിച്ച വ്യാജ മൂക്ക് ഇളക്കി മാറ്റി. തുടര്‍ന്ന് കണ്ണുകളിലെ ലെന്‍സ് ചുണ്ടിലെ ലിപ്സ്റ്റിക്കും മുഖത്തെ മറ്റു മേയ്ക്കപ്പുകളും തുടച്ചു നീക്കി.


മേക്കപ്പില്‍നിന്ന് മാറി അസ്ലയുടെ യഥാര്‍ത്ഥ രൂപത്തിലാണ് പിന്നീട് അസ്ലയെ കണ്ടത്. ഇന്‍സ്റ്റ്രഗാം കൂടാതെ ബ്യൂട്ടി ടിപ്പ്‌സും മേക്ക് ഓവറും മാത്രം പരിചയപ്പെടുത്തുന്ന ഒരു യൂട്യൂബ് ചാനലും അസ്ലയ്ക്ക് സ്വന്തമായുണ്ട്.
 
Other News in this category

 
 




 
Close Window