Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
സന്ദര്‍ലാന്‍ഡ് മലയാളികളുടെ ക്രിസ്തുമസ് സംഗമം
മാത്യു ജോസഫ്
ക്രിസ്തുമസ്സിനെ വരവേല്‍ക്കാന്‍ സന്ദര്‍ലാന്‍ഡ് മലയാളികള്‍ ഒരുങ്ങി. കരോള്‍ സംഗീതവും ഉണ്ണി യേശുവുമായുള്ള ഭവനസന്ദര്‍ശനവും ഡിസംബര്‍ 7, 8 (വെള്ളി, ശനി) ദിവസങ്ങളില്‍ നടന്നു. ക്രിസ്തുമസ് സംഗമത്തിന് ഒരുങ്ങുന്ന സന്ദര്‍ലാന്‍ഡ് സീറോ മലബാര്‍ കത്തോലിക്കാ സമൂഹം നാളെ (ശനിയാഴ്ച) നടക്കുന്ന പരിപാടിയില്‍ ആത്മീയ സാംസ്‌കാരിക സമന്വയമായിരിക്കും അരങ്ങേറുക. ക്രിസ്തുമസ് സംഗമത്തില്‍ സീറോ മലബാര്‍ ചാപ്ലയിന്‍ ഫാ. സജി തോട്ടത്തില്‍ ക്രിസ്തുമസ് സന്ദേശം നല്‍കും. സെ. ജോസെഫ്‌സ് ചര്‍ച്ച് വികാരി ഫാ. മൈക്കില്‍ മക്കോയ് മുഖ്യാതിഥിയായിരിക്കും. ക്രിസ്തുമസ് സംഗീതവും ആശംസകളും കൊണ്ട് മുഖരിതമാകുന്ന സന്ധ്യയില്‍ ക്രിസ്തുമസ് ഡിന്നറോടെ പരിപാടികള്‍ക്ക് പരിസമാപ്തി കുറിക്കും.


പുതുവര്‍ഷത്തെ പ്രാര്‍ത്ഥനകളോടെ വരവേല്‍ക്കാന്‍ തിങ്കളാഴ്ച വൈകുന്നേരം 8നു തുടങ്ങുന്ന ആരാധനകള്‍ പാതിരാ കുര്‍ബാനയോടെ സമാപിക്കുന്നു. പ്രാര്‍ത്ഥന നിര്‍ഭരമായ ശുശ്രൂകളിലേക്ക് ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.



ക്രിസ്തുമസ് സംഗമം: നാളെ വൈകിട്ട് 5.30 മുതല്‍ (സ്റ്റീല്‍സ് ക്ലബ് ഹാള്‍, സന്ദര്‍ലാന്‍ഡ്)
പുതുവര്‍ഷ ദിവ്യബലി- ഡിസംബര്‍ 31 തിങ്കളാഴ്ച, രാത്രി11.45 സെ. ജോസഫ്‌സ് ചര്‍ച്ച്, സന്ദര്‍ലാന്‍ഡ്: SR4 6HP
 
Other News in this category

 
 




 
Close Window