വലിയ പച്ചമുളക് : പത്തെണ്ണം (കശ്മീരി മുളകാണെങ്കില് എരിവ് കുറയും)
കടലമാവ് : കാല് കിലോ ഗ്രാം
മുളകുപൊടി : ഒരു ടീസ്പൂണ്‍
മഞ്ഞള്‍പൊടി : കാല് ടീസ്പൂണ്‍
കായം : അര ടീസ്പൂണ്‍ (പൊടിച്ചത്)
ഉപ്പ് : പാകത്തിന്
വെളിച്ചെണ്ണ - വേവിക്കാന്‍ പാകത്തിന്
തയ്യാറാക്കുന്ന വിധം
മുളക് നീളത്തില്‍ അരിയുക. കടലമാവില്‍ മുളകുപൊടിയും മഞ്ഞള്‍പൊടിയും കായപ്പൊടിയും ഉപ്പും ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് ഇളക്കുക.
കടലമാവ് കട്ടയാവാതെ നല്ലത് പോലെ ഉടച്ചെടുക്കണം. അരിഞ്ഞു വയ്ച്ചിരിക്കുന്ന മുളക് ഓരോ കഷ്ണമായി മാവില്‍ മുക്കി എണ്ണയില്‍ വറുക്കുക. മുളകു ബജി റെഡി. തക്കാളി സോസ്, ചമ്മന്തി എന്നിവയാണ് കോമ്പിനേഷന്‍. |