Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ അയ്യപ്പപൂജയും ധനുമാസതിരുവാതിരയും ക്രോയ്ഡോണില്‍
Reporter
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് ധനുമാസ തിരുവാതിരയും വിപുലമായ ചടങ്ങുകളോടെ ക്രോയ്ഡോണിലേ വെസ്റ്റ് ത്രോണ്‍റ്റോണ്‍ ഹീത്ത് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചു നടന്നു . മണ്ഡലകാലം ഓരോ മലയാളികള്‍ക്കും ഭക്തിയുടെയും അനുഗ്രഹവര്‍ഷത്തിന്റെയും സമയംകൂടിയാണ് . അക്ഷരാര്‍ത്ഥത്തില്‍ മണ്ഡലപൂജയുടെ ചടങ്ങുകള്‍ വിശ്വാസികളുടെ കണ്ണുകളില്‍ ഈറനണിയിച്ചു . പതിവുപോലെ LHA ഭജന സംഘത്തോടൊപ്പം യു.കെ യിലെ വിവിധ ഹിന്ദുസംഘടനകളും ഭജനയ്ക്ക് നേതൃത്വം നല്‍കി ,ഗണപതിപൂജ ,അയ്യപ്പപൂജ ,പടിപൂജ തിരുവാതിരകളി, അയ്യപ്പജ്യോതി എന്നിങ്ങനെ ചടങ്ങുകള്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷമാണ് യു കെ മലയാളികള്‍ക്ക് സമ്മാനിച്ചത് . ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ വനിതകളുടെ കൂട്ടായ്മ അണിയിച്ചൊരുക്കിയ ധനുമാസ തിരുവാതിര വളരെ ഹൃദ്യമായിരുന്നു. ഈ വര്‍ഷത്തെ M-PHARM പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കോടെ BRIGHTON UNIVERSITY യില്‍ നിന്നും വിജയിച്ച സ്വാതി സദന് (ഹേവാര്‍ഡ് ഹീത്ത് ഹിന്ദു സമാജം ) വേദിയില്‍ അശോക് കുമാര്‍ അനുമോദിക്കുകയുണ്ടായി തുടര്‍ന്ന് ശബരിമലയിലെ ആചാരസംരക്ഷണത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭക്തജനങ്ങള്‍ അയ്യപ്പജ്യോതി തെളിയിച്ചു. ഹരിഗോവിന്ദന്‍ നമ്പൂതിരിയുടെ (താമരശ്ശേരി ഇല്ലം)ഹരിവരാസനത്തോടെ മണ്ഡലപൂജ അവസാനിച്ചു.
 
Other News in this category

 
 




 
Close Window