Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
ഫാഷന്‍
  Add your Comment comment
നരേന്ദ്രമോദിയുടെ പുതിയ ലുക്ക് ഫാഷന്‍ വേദികളിലും ചര്‍ച്ചയായി
Reporter
മുണ്ടും കുര്‍ത്തയും ധരിച്ച് കൈയില്‍ ഫയലുകളും പിടിച്ച് നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മോദി തന്നെയാണ് ചിത്രം പങ്കുവെച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസ്ത്രധാരണം ആളുകള്‍ മുമ്പും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. കുര്‍ത്തയും ജാക്കറ്റുമൊക്കെ ധരിച്ചെത്തുന്ന മോദിയുടെ 'മോടി' ലോകപ്രശസ്തവുമാണ്. ഇത്തവണ, എന്തായാലും വ്യത്യസ്തമായൊരു വേഷത്തിലെത്തി ആളുകളെ ഞെട്ടിച്ചിരിക്കുകയാണ് മോദി.

എന്നും ജാക്കറ്റും കുര്‍ത്തയും പാന്റ്‌സുമൊക്കെ ധരിച്ചെത്തുന്ന മോദി ഇത്തവണ മുണ്ടും കുര്‍ത്തയും ധരിച്ചാണ് എത്തിയിരിക്കുന്നത്. മുണ്ടും കുര്‍ത്തയും ധരിച്ച് കൈയില്‍ ഫയലുകളും പിടിച്ച് നില്‍ക്കുന്ന മോദിയുടെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ മോദി തന്നെയാണ് ചിത്രം പങ്കുവെച്ചത്.

'പോര്‍ട്ട് ബ്ലെയറിലെ ഒരു പ്രഭാതം, നേരത്തേ എത്തിയ സൂര്യോദയം, പരമ്പരാഗത വേഷം, നമ്മുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ ബലികഴിച്ച സ്വാതന്ത്ര്യസമര കാലത്തെ ഹീറോകളെ അനുസ്മരിക്കുന്നു, ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
 
Other News in this category

 
 




 
Close Window