|
മലയാളി അസോസിയേഷന്‍ ഓഫ് പോര്‍ട്സ്മൗത്ത്ന്റ് ദശാബ്ദി ആഘോഷങ്ങളും പുതുവത്സരാഘോഷങ്ങളും നാളെ(ശനിയാഴ്ച) ഉച്ചകഴിഞ്ഞു 3 മുതല്‍ രാത്രി 10 വരെ (Portchester Community School Hall ,White Hart Lane ,Porchester PO16 9BD) വൈവിധ്യമാര്‍ന്ന കാര്യപരിപാടികളോടെ നടക്കും. പ്രശസ്ത ഗാനമേള ടീമായ London Rhythm ഓര്‍ക്കസ്ട്രയുടെ ഗാനമേളയും, രാജ്യാന്തര പ്രശസ്തനായ കലാകാരന്റ് ബെല്ലിഡാന്‍സും ഉണ്ടായിരിക്കും.
അസോസിയേഷന്‍ അംഗങ്ങള്‍ അവതതരിപ്പിക്കുന്ന വ്യത്യസ്‌തമായ കലാപരിപാടികളാല്‍ നിറഞ്ഞതായിരിക്കും ഈ ദശാബ്‌ദി ആഘോഷങ്ങള്‍ . ആഘോഷങ്ങളുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന' ദശാബ്‌ദി സ്മരണിക' ഈ അവസരത്തില്‍ പ്രകാശനം ചെയുന്നതായിരിക്കും .
വിവിധ കാരണങ്ങളാല്‍ പോര്ടസ്‌മൗത്തില്‍ നിന്ന് മാറി താമസിക്കുന്ന പഴയ കമ്മിറ്റി അംഗങ്ങളെയും ,ഭാരവാഹികളെയും സ്വാഗതം ചെയ്യുകയും ആദരിക്കുകയും ചെയ്യുമെന്നു ജനറല്‍ സെക്രട്ടറി ബൈജു മാണി പറഞ്ഞു. |