Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
എസക്‌സ് ഹിന്ദു സമാജം മകര വിളക്ക് മണ്ഡല പൂജ ബാസില്‍ഡണില്‍
ജിജോ വാളിപ്ലാക്കീല്‍
എസക്‌സ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള മണ്ഡല മകര വിളക്ക് പൂജ നാളെ (ഞായറാഴ്ച) വൈകുന്നേരം മൂന്ന് മണിമുതല്‍ ആറുമണിവരെ ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബിസ്‌കൂളില്‍ ഭക്തി പൂര്‍വ്വം നടത്തപ്പെടുന്നൂ.
മണ്ഡല മകര വിളക്കിനോട് അനൂബന്ധിച്ചു നടക്കുന്ന പൂജാ കര്‍മ്മങ്ങള്‍ പ്രസാദ് ഭട്ട് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടക്കും. എസക്‌സിലെ എല്ലാ അയ്യപ്പ വിശ്വാസികള്‍ക്കൂം പൂജാ കര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്ന് പതിനെട്ടാം പടിയുടെ രൂപത്തില്‍ തയ്യാറാക്കിയ മാതൃകാ ശ്രീകോവിലില്‍ അയ്യപ്പ ദര്‍ശനം നടത്താം.
മണ്ഡലകാലത്തെ അനൂസ്മരിപ്പിക്കൂം വിധം ശരണ മന്ത്രങ്ങളാല്‍ ഭക്തി സാന്ദ്രമാകുന്ന ഈ സായാഹ്നത്തില്‍ എല്ലാ അയ്യപ്പ വിശ്വാസികളെയും ഭക്തി പൂര്‍വ്വം ക്ഷ്ണിക്കുന്നതായി അയ്യപ്പ മകര വിളക്ക് പൂജയുടെ സംഘാടകര്‍ അറിയിച്ചു.

കാര്യപരിപാടികള്‍

ഉച്ചകഴിഞ്ഞ് 3:00 മുതല്‍ ഗണപതി പൂജ

3:30 മുതല്‍ ഭജന

4 മുതല്‍ അഭിഷേകം

4:30 മുതല്‍ ഭജന

5 മുതല്‍ വിളക്ക് പൂജ

5:30 മുതല്‍ പടി പൂജയും ദീപാരാധനയും

6മുതല്‍ ഹരിവരാസനംതുടര്‍ന്ന് പ്രസാദ വിതരണം

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ഹരീഷ് - 07894 711 549

ഗീത ഭട്ട് - 074799 40 488

ഫസില - 0791 26 25 347

കനകല്‍ - 079 77 83 52 42

വിനൂ - 07877815 987
 
Other News in this category

 
 




 
Close Window