Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
ഇടുക്കി ജില്ലാ സംഗമം ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് നോട്ടിംഗ്ഹാമില്‍
അലക്സ് വര്‍ഗീസ്
ഇടുക്കി ജില്ലാ സംഗമത്തിന്റെ നേത്വത്തില്‍ സംഘടിപ്പിക്കുന്ന നാലാമത് ഓള്‍ യു കെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ഫെബ്രുവരി 16 ന് രാവിലെ10 മണി മുതല്‍ നോട്ടിംഗ്ഹാമില്‍ വച്ച് നടക്കും. ഇന്റര്‍മീഡിയറ്റ് വിഭാഗത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളാണ് മത്സരിക്കുന്നത്.
യു കെയിലുള്ള ബാഡ്മിന്റണ്‍ പ്രേമികള്‍ക്ക് തങ്ങളുടെ കഴിവ് മാറ്റുരക്കുന്നതിനും, പ്രാേല്‍സാഹിപ്പിക്കുന്നതിനുമുള്ള ഒരു അവസരമാണ് ഇടുക്കി ജില്ലാ സംഗമം ഒരുക്കുന്നത്.

കഴിഞ്ഞ ഏഴു വര്‍ഷകാലമായി യുകെയിലും, ഇടുക്കി ജില്ലയുടെ വിവിധ ഭാഗത്തും അശരണരും, നിരാലംബരുമായ നിരവധി വ്യക്തികള്‍ക്കും, കുടുംബങ്ങള്‍ക്കും, സ്ഥാപനങ്ങള്‍ക്കും, പ്രവാസികളായ നല്ല മനസുകളുടെ സഹായത്താല്‍ മനുഷ്യസ്നേഹപരമായ പല നന്മ പ്രവര്‍ത്തികള്‍ ഇടുക്കി ജില്ലാ സംഗമം ചെയ്തു കൊണ്ട് ഇരിക്കുന്നു. ഇപ്പോള്‍ ഇടുക്കി ജില്ലാ സംഗമത്തിന്റെ ക്രിസ്മസ്/ന്യൂ ഇയര്‍ ചാരിറ്റി നടന്ന് കൊണ്ട് ഇരിക്കുന്നു.

വിജയികള്‍ക്ക് കാഷ് പ്രൈസായി യഥാക്രമം £ 251, £151, £101, £75 ലഭിക്കുന്നതാണ്. കൂടാതെ ട്രാേഫികളും സമ്മാനിക്കുന്നതാണ്. പ്രോല്‍സാഹന സമ്മാനമായി ക്വാര്‍ട്ടര്‍ ഫൈനല്‍ കളിക്കുന്നവര്‍ക്ക് ട്രോഫിയും നല്‍കുന്നതാണ്.

വിജയികള്‍ക്കൊപ്പം കാണികള്‍ക്കും പങ്കെടുക്കുന്ന കളിക്കാര്‍ക്കും നിരവധി സമ്മാനങ്ങളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു.


കൂടുതല്‍ വിവരങ്ങള്‍ക്കും, രജിഷ്ട്രേഷനുമായി ബന്ധപ്പെടുക:

ജസ്റ്റിന്‍ - 07985656204

ബാബു - 07730883823.


മല്‍ത്സരവേദി:

David Ross Sports Village

Beeston Ln

Nottingham

NG7 2RD.
 
Other News in this category

 
 




 
Close Window