Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3885 INR  1 EURO=110.1686 INR
ukmalayalampathram.com
Wed 17th Jun 2026
 
 
ഫാഷന്‍
  Add your Comment comment
തൃശൂര്‍ സ്വദേശിനി സരിത ഓസ്‌ട്രേലിയയില്‍ മിസിസ് സുന്ദരി കിരീടം നേടി
Reporter
തൃശൂര്‍ ചേലക്കര സ്വദേശിയായ സരിത മേനോന്‍ മലയാളികള്‍ക്ക് അഭിമാനമായി മിസിസ് ഓസ്‌ട്രേലിയ യുണൈറ്റഡ് നാഷന്‍സ് പട്ടം നേടി.

8 വര്‍ഷമായി ഓസ്‌ട്രേലിയയില്‍ തന്നെയാണ് സരിതയും കുടുംബവും. രണ്ട് കുട്ടികളുടെ അമ്മയായ സരിത ഒരു വര്‍ഷം മുമ്പ് വരെ പോലും ഇങ്ങനെയൊരു മാറ്റത്തെ കുറിച്ച് ചിന്തിച്ചിട്ടുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായാണ് 'മിസിസ്' സുന്ദരി മത്സരങ്ങളില്‍ എത്തിയത്.

ഭര്‍ത്താവ് ഉള്‍പ്പെടെ കുടുംബത്തിലുള്ള എല്ലാവരും വലിയ പിന്തുണയാണ് നല്‍കിയതെന്നും അതിലേറെ പ്രചോദനമായത് വ്യക്തിപരമായി പരിചയമുള്ള സ്ത്രീകളുടെ പിന്തുണയാണെന്നും സരിത പറയുന്നു. 'സീറോ സൈസ്' സങ്കല്‍പങ്ങളെ പൊളിക്കുകയാണ് തന്റെ ലക്ഷ്യമെന്നും പരമ്പരാഗത കാഴ്ചപ്പാടിന് അനുസരിച്ചുള്ള 'സുന്ദരി'യല്ലാതിരുന്നിട്ടും താന്‍ തെരഞ്ഞെടുക്കപ്പെട്ടത് വലിയ അനുമോദനമായിട്ടാണ് കാണുന്നതെന്നും സരിത പറയുന്നു.

ഇനി നവംബറില്‍ നടക്കാനിരിക്കുന്ന 'മിസിസ് യുണൈറ്റഡ് നാഷന്‍സ്' മത്സരങ്ങളിലേക്കുള്ള തയ്യാറെടുപ്പിലാണ് സരിതയിപ്പോള്‍.
 
Other News in this category

 
 




 
Close Window