Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
ഫാഷനുകളില്ലാതെ അമ്മയെ ചേര്‍ത്തു പിടിച്ച് സ്വിമ്മിങ് പൂളില്‍ നിന്നൊരു ഫോട്ടോ
Reporter
കുടുംബത്തോടൊപ്പം ആന്‍ഡമാനില്‍ അവധിയാഘോഷത്തിലാണ് യുവനടി തനിഷ മുഖര്‍ജി. ഇതിനിടെയാണ് അമ്മയും പഴയകാല നടിയുമായ തനൂജക്കൊപ്പമുള്ള ഫോട്ടോ തനിഷ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പ്രായത്തെ വെല്ലുന്ന ഊര്‍ജ്ജമാണ് തനൂജയെ എപ്പോഴും മറ്റ് മുതിര്‍ന്ന താരങ്ങള്‍ക്കിടയില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്.

മക്കളായ തനിഷയും കജോളും തന്നെയാണ് തനൂജയടെ ഈ ഊര്‍ജ്ജത്തിന് ഇന്ധനം പകരുന്നത്. പൊതുവേദികളിലും ആഘോഷങ്ങളിലുമെല്ലാം അമ്മയുടെ ഇരുപുറവും കൈ പിടിച്ച് നില്‍ക്കാന്‍ എപ്പോഴും കരുതലെടുക്കുന്ന പെണ്‍മക്കള്‍. ഭര്‍ത്താവും സംവിധായകനുമായിരുന്ന ഷോമു മുഖര്‍ജി 2008ല്‍ വിട പറഞ്ഞതോടെ ജീവിതത്തില്‍ ഒറ്റപ്പെട്ട തനൂജയ്ക്ക് മുഴുവന്‍സമയ പിന്തുണയായി മക്കള്‍.

പ്രായത്തെ തോല്‍പിച്ചുകൊണ്ട് ശരീരത്തെ പരിപാലിക്കാനും ചിട്ടയോടെ മുന്നോട്ടുപോകാനുമെല്ലാം എഴുപത്തിയഞ്ച് പിന്നിട്ട തനൂജയെ പ്രേരിപ്പിക്കുന്നതും മക്കളാണ്. ഈ മഞ്ഞുകാലത്ത് നീന്തല്‍ക്കുളത്തില്‍ അമ്മയ്‌ക്കൊപ്പം കുളിക്കുന്ന ചിത്രമാണ് തനിഷ പങ്കുവച്ചിരിക്കുന്നത്. സ്വിം സ്യൂട്ട് ധരിച്ച്, ചെറുപ്പക്കാരെ വെല്ലുന്നയത്ര പ്രസരിപ്പുമായി തനൂജയുടെ പോസ്.
 
Other News in this category

 
 




 
Close Window