Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
110 കിലോയില്‍ നിന്ന് 65 കിലോയിലേക്ക് ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാട് നെഹ പങ്കുവയ്ക്കുന്നു
Reporter
28 കാരി നെഹാ മഹാജന് തടിയുണ്ടായിരുന്നപ്പോള്‍ പുറത്ത് പോകാന്‍ പോലും മടിയായിരുന്നു.പലരും നെഹയെ തടിച്ചിയെന്ന് വിളിച്ച് കളിയാക്കുമായിരുന്നു. അമിതവണ്ണം ജീവിതത്തെ ദോഷമായി തന്നെ ബാധിച്ചുവെന്ന് നെഹാ മഹാജന്‍ പറയുന്നു. ലേണിങ് ആന്റ് ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്യുന്ന നെഹാ പലരുടെയും കളിയാക്കലിനെ തുടര്‍ന്ന് തടി കുറയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു.

110 കിലോയായിരുന്നു തടി കുറയ്ക്കുന്നതിന് മുമ്പ് നെഹയുടെ ശരീരഭാരം. 18 മാസം കൊണ്ടാണ് നെഹാ 45 കിലോ കുറച്ചത്. എങ്ങനെയാണ് ഇത്രയും പെട്ടെന്ന് തടി കുറച്ചതെന്ന് പലരും തന്നോട് ചോദിച്ചുവെന്ന് നെഹാ പറയുന്നു. തടി ഉണ്ടായിരുന്നപ്പോള്‍ കഴുത്ത് വേദന, കാല്‍മുട്ട് വേദന, നടുവേദന, ശ്വാസംമുട്ടല്‍ ഈ അസുഖങ്ങള്‍ പതിവായി വരുമായിരുന്നു.

തടി കുറച്ചാല്‍ ഈ അസുഖങ്ങളെല്ലാം താനേ കുറയുമെന്നാണ് ഡോക്ടര്‍ പറഞ്ഞിരുന്നതെന്ന് നെഹാ പറയുന്നു. തടി കാരണം ബോയ് ഫ്രണ്ട് പോലും ഒഴിവാക്കിയിരുന്നു. ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കാന്‍ പോലും അയാള്‍ സമ്മതിക്കില്ലായിരുന്നുവെന്ന് നെഹാ പറയുന്നു. ബോയ് ഫ്രണ്ട് ഒഴിവാക്കിയതും പലരും തന്നെ മോശമായി പരിഹസിച്ചതുമൊക്കെയാണ് തടി കുറയ്ക്കണമെന്ന തീരുമാനത്തിലെത്തിച്ചതെന്ന് നെഹാ പറയുന്നു.
 
Other News in this category

 
 




 
Close Window