|
ട്രാഫോര്‍ഡ് മലയാളീ അസോസിയേഷനെ ഈ വര്‍ഷം ബിജു കുര്യന്‍ നയിക്കും . യഥാക്രമം ഡോണി ജോണ്‍ (സെക്രട്ടറി ), ലിജോ ജോണ്‍ (ട്രാഷറര്‍ ) സ്റ്റാന്‍ലി ജോണ്‍ ( വൈസ് -പ്രസിഡന്റ് ) സാജു ലാസര്‍ (ജോയിന്റ് സെക്രട്ടറി ) ആയും പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ് ആയി മീന മാത്യു , ഷൈബി ബിജു , ഹൈഡി ബിനോയിയെയും തിരഞ്ഞെടുത്തു.
മികച്ച പരിപാടികള്‍ കോര്‍ത്തിണക്കികൊണ്ടുള്ള ഈ വര്‍ഷത്തെ പരിപാടികള്‍ മാര്‍ച്ച് മൂന്നാം തിയതി ട്രാഫോര്‍ഡിലെ എക്സ് സര്‍വീസ്മെന്‍ ഹാളില്‍ വച്ച് നടക്കുന്ന ഫാമിലി ഡേ ആന്‍ഡ് ഫുഡ് ഫെസ്റ്റ് നോടുകൂടി സമാരംഭിക്കും. ട്രാഫോര്‍ഡ് മങ്കമാര്‍ ഒരുക്കുന്ന വ്യത്യസ്തമായ വിഭവങ്ങള്‍ പരിപാടിയുടെ മാറ്റു കൂട്ടും. |