|
2018 ലെ ഭക്തിനിര്‍ഭരമായ വിശുദ്ധനാട് തീര്‍ത്ഥാടനത്തിന്റെ ശേഷം ഈ വര്‍ഷവും യുകെകെസിഎ യുകെകെസിഎ വിശുദ്ധനാട് തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. അംഗങ്ങളുടെ അഭ്യര്‍ത്ഥനയെ മാനിച്ച് രണ്ടാമതും വിശുദ്ധനാട് തീര്‍ത്ഥാടനത്തിന് യുകെകെസിഎ നേതൃത്വം വഹിക്കുകയാണ്. തീര്‍ത്ഥാടനത്തിന് നാളെ(വെള്ളിയാഴ്ച) തുടക്കമാകും .
യുകെയില്‍ അങ്ങോളമിങ്ങോളമുള്ള 110 അംഗങ്ങളാണ് രണ്ട് എയര്‍പോര്‍ട്ടുകളില്‍ നിന്നായി യാത്ര തിരിക്കുന്നത്. ജോര്‍ദാനിലെ അമ്മാനില്‍ ഈ രണ്ടു ഗ്രൂപ്പുകളും സംഗമിച്ച് നാലു രാജ്യങ്ങളിലൂടെ തികച്ചും ഭക്തിസാന്ദ്രമായ തീര്‍ത്ഥാടനമാണ് നടത്തുന്നത്. ജോര്‍ദാന്‍, ഇസ്രയേല്‍, പാലസ്തീന്‍, ഈജിപ്റ്റ്, എന്നിവിടങ്ങളിലൂടെയുള്ള യഹൂദ, ക്രിസ്ത്യന്‍ ചരിത്രപഥങ്ങളിലൂടെയുള്ള ഒരു യാത്ര.
ഫാ.ബേബി കട്ടിയാങ്കല്‍ ഈ ഗ്രൂപ്പില്‍ ഉള്ളതിനാല്‍ എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയോടെയായിരിക്കും ഭക്തിനിര്‍ഭരമായ ഈ തീര്‍ത്ഥാടനം പുരോഗമിക്കുന്നത്. യുകെകെസിഎക്കു വേണ്ടി ആഷിന്‍ സിറ്റി ടൂര്‍സ് ആയിരിക്കും ടിക്കറ്റും ഹോട്ടലുകളും ക്രമീകരിക്കുന്നത്. പത്തു ദിവസം കൊണ്ട് ഈ തീര്‍ത്ഥാടനം പൂര്‍ത്തീകരിച്ച് എല്ലാവരും തിരികെയെത്തും. |