ബ്രെഡ് - ഒരു പായ്ക്ക്
കോഴിമുട്ട - 6
ഉപ്പ്,വെളിച്ചെണ്ണ - പാകത്തിന്
ഗാര്‍ലിക് സോസ് - 1 സ്പൂണ്‍
മല്ലിയില,പുതിനയില - പാകത്തിന്
ചെറുനാരങ്ങ - ഒരു കഷണം
കുരുമുളക്പൊടി - 1ടീസ്പൂണ്‍
പാചകം ചെയ്യുന്ന വിധം
മല്ലിയില,പുതിനയില,ചെറുനാരങ്ങ നീര്,കുരുമുളക് പൊടി,പച്ചമുളക്,ഉപ്പ് എന്നിവ മിക്സിയില്‍ മയത്തില്‍ അരച്ചെടുക്കുക.2 മുട്ട ഉപ്പ് ചേര്ത്തിളകി ഒരു നോണ്‍സ്റ്റിക് പാനില്‍ എണ്ണ തൂകി മുട്ട ഒഴിച്ച് ഫുള്‍ പരത്തുക. അതിന് മുകളില്‍ 2ബ്രെഡ് നിരത്തി വെച്ച് ഒന്നിന് മുകളില്‍ ഗാര്‍ലിക് സോസും പുതീനയില സോസും നിരത്തുക. മുട്ടയുടെ 4 സൈഡും ബ്രെഡിന് മുകളിലേക് മടക്കി ബ്രെഡ് ഒന്നിന് മുകളില്‍ ഒന്ന് വരത്തക്ക രീതിയില്‍ മടക്കുക. ചെറുതാക്കി ഇഷ്ടമുള്ള രൂപത്തില്‍ മുറിക്കുക |