Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.1773 INR  1 EURO=108.1081 INR
ukmalayalampathram.com
Fri 10th Apr 2026
 
 
ഫാഷന്‍
  Add your Comment comment
ഓഫ് ഷോള്‍ഡര്‍ ജാക്കറ്റിന്റെ വില - 72,500 രൂപ, പിങ്ക് ട്രൗസറിന്റെ വില 41,000 രൂപ
Reporter
ആലിയ എപ്പോഴും വ്യത്യസ്തമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ്. ഇന്നത്തെ തലമുറയിലെ കുട്ടികള്‍ ഈ താരത്തെ അനുകരിക്കാനും ശ്രമിക്കാറുണ്ട്. തന്റെ പുതിയ ചിത്രമായ ഗല്ലി ബോയ്‌യുടെ പ്രൊമോഷന് വേണ്ടി എത്തിയപ്പോള്‍ പിങ്ക് നിറത്തിലുളള സാഫിയ ബ്രാന്‍ഡിന്റെ വസ്ത്രമാണ് ആലിയ ധരിച്ചത്.

ആലിയ ധരിച്ച പിങ്ക് നിറത്തിലുളള വസ്ത്രം ആരാധകര്‍ക്ക് ഏറെ ഇഷ്ടമായി. പക്ഷേ ആ വസ്ത്രത്തിന്റെ വില അത്ര ഇഷ്ടമായില്ല. ആലിയ ധരിച്ച ഓഫ് ഷോള്‍ഡര്‍ ജാക്കറ്റിന്റെ വില എത്രയാണെന്നോ. 72,500 രൂപ. പിങ്ക് ട്രൗസറിന്റെ വില 41,000 രൂപയും. മൊത്തത്തില്‍ ആലിയ ധരിച്ച വസ്ത്രത്തിന്റെ വില 1,13,500 രൂപയാണ്.



ആലിയ ഈ വസ്ത്രത്തിന് വേണ്ടി ചെലവാക്കിയ പണമുണ്ടെങ്കില്‍ വിദേശത്തേക്ക് ഒരു ട്രിപ്പ് പോയേനെ എന്നാണ് ചില ആരാധകര്‍ പറയുന്നത്. റെക്കോര്‍ഡ് കളക്ഷനുമായാണ് ഗല്ലി ബോയ് മുന്നേറുന്നത്. ആലിയ ഭട്ടിനെയും രണ്‍വീര്‍ സിങ്ങിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സോയ അക്തര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഗല്ലി ബോയ്.

അടുത്തിടെ രണ്‍വീര്‍ സിങ്ങിനോടൊപ്പം പുതിയ ചിത്രത്തിന്റെ പ്രെമോഷന് എത്തിയപ്പോള്‍ ആലിയ ധരിച്ച വസ്ത്രം ഫാഷന്‍ ലോകത്തെ ചര്‍ച്ച ചെയ്തിരുന്നു. ലേബല്‍ ഡിസൈന്‍ ചെയ്ത കായിക വസ്ത്രം പോലെ തോന്നിക്കുന്ന ഒന്നാണ് ആലിയ ധരിച്ചത്. പുരുഷന്മാര്‍ ധരിക്കുന്ന പാന്‍സാണിത് എന്നാണ് ഫാഷന്‍ ലോകം പറഞ്ഞത്.
 
Other News in this category

 
 




 
Close Window