|
ബാഡ്മിന്റണ്‍ പ്രേമികള്‍ ആവേശപൂര്‍വ്വം കാത്തിരുന്ന യുബിസി ഗ്ലാസ്ഗോയുടെ ആറാമത് ഓള്‍ യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 16 നു രാവിലെ 10 .30 മുതല്‍ ഈസ്റ്റ് കില്‍ബ്രൈഡ് ഡങ്കന്‍രിഗ് സ്പോര്‍ട്സ് സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സമ്മാനങ്ങളുടെ വൈവിധ്യം കൊണ്ടും സ്കോട്ലന്‍ഡ് ലെ മുന്‍നിര ടൂര്ണമെന്റ്കളില്‍ ഒന്നായ ഇതില്‍ വിജയികളാവുന്നവര്‍ക്കു 201 പൗണ്ടും ട്രോഫിയും രണ്ടാം സ്ഥാനക്കാര്‍ക്ക് 125 പൗണ്ടും ട്രോഫിയും മൂന്നാം സ്ഥാനക്കാര്‍ക്ക് 75 പൗണ്ടുംട്രോഫിയും നാലാം സ്ഥാനക്കാര്‍ക്ക് 51 പൗണ്ടും സമ്മാനമായി നല്‍കുന്നു.
യുകെയിലെ പ്രമുഖ ടീമുകള്‍ മാറ്റുരക്കുന്ന ഈ ബാഡ്മിന്റണ്‍ മാമാങ്കത്തിലേക്ക് എല്ലാ കായിക പ്രേമികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷിബു: 07886486775
സോണി: 07545490972
വിനോദ്: 07985456371 |