Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
ചെമ്മീന്‍ കറി
Reporter
ചെമ്മീന്‍ - അര കിലോ

ചെറിയ ഉള്ളി - അരക്കപ്പ് (അരിഞ്ഞത്)

ഇഞ്ചി - ഒരു ടീസ്പൂണ്‍ (അരിഞ്ഞത്)

വെളുത്തുള്ളി - ഒരു ടീസ്പൂണ്‍ (അരിഞ്ഞത്)

പച്ചമുളക് - നാലെണ്ണം

മുളകുപൊടി - രണ്ടു ടീസ്പൂണ്‍

മല്ലിപ്പൊടി - രണ്ടു ടേബിള്‍ സ്പൂണ്‍

മഞ്ഞള്‍പ്പൊടി - ഒരു ടീസ്പൂണ്‍

കുടംപുളി - എട്ട് അല്ലി
വാളന്‍ പുളി - നാലെണ്ണം
തേങ്ങാപ്പാല്‍ - ഒരു കപ്പ്
കറിവേപ്പില, വെളിച്ചെണ്ണ - പാകത്തിന്

പാകം ചെയ്യുന്ന വിധം

ചെമ്മീന്‍ വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, ഉപ്പ് എന്നിവ പുരട്ടി വെളിച്ചെണ്ണ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. മുളകുപൊടി, മല്ലിപ്പൊടി എന്നിവ വറുത്തു വെള്ളം ചേര്‍ത്ത് കുഴമ്പു പരുവമാക്കുക. മീന്‍ചട്ടിയില്‍ വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, ചെറിയുള്ളി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക. പുളി പിഴിഞ്ഞൊഴിയ്ക്കുക. കുടംപുളി വെളളത്തില്‍ കുതിര്‍ത്തതും ഇതിലൊഴിക്കുക. അരപ്പ് ചേര്‍ത്തിളക്കുക. തിഴയ്ക്കുമ്പോള്‍ ചെമ്മീന്‍ ചേര്‍ത്തിളക്കുക. നാലു മിനിറ്റ് തിളച്ച ശേഷം തേങ്ങാല്‍ പാല്‍ ഒഴിച്ച് കറിവേപ്പിലയിട്ട് ഇളക്കുക. നന്നായി വെന്തശേഷം വെളിച്ചെണ്ണയൊഴിച്ച് വീണ്ടും ഇളക്കുക.
 
Other News in this category

 
 




 
Close Window