Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 05th May 2024
 
 
പാചകം
  Add your Comment comment
തേങ്ങാപ്പാലൊഴിച്ച മത്തി കറി
Reporter
മത്തി (ചാള) - ഒരു കിലോ
തേങ്ങ - 1
തക്കാളി - 1
സവാള - 1
പച്ചമുളക് - 4 എണ്ണം
കുടംപുളി - 4 അല്ലി
വെളുത്തുള്ളി - 15 അല്ലി
ഇഞ്ചി - കഷ്ണം,
കറിവേപ്പില - 2 തണ്ട്
കുരുമുളക് പൊടി - 2 സ്പൂണ്‍
മല്ലിപ്പൊടി - 1 സ്പൂണ്‍
മഞ്ഞള്‌പ്പൊടി - അര സ്പൂണ്‍
മുളക് പൊടി - അര സ്പൂണ്‍
ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം



മീന്‍ കഴുകി വൃത്തിയായി വരഞ്ഞ് വെക്കുക. കുടംപുളി വെള്ളത്തിലിട്ട് ചതച്ച് വയ്ക്കുക. തേങ്ങ ചിരകി ഒന്നാം പാല് മാറ്റി വയ്ക്കുക. കറിച്ചട്ടി ചൂടാകുമ്പോള് വെളിച്ചെണ്ണ ഒഴിക്കണം. അതിലേക്ക് ഉലുവയിട്ട് പൊട്ടിക്കുക. സവാള ഇട്ട് വഴറ്റിയെടുക്കുക. അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ചതച്ച് ഇളക്കണം. ഇതിലേക്ക് മസാലപ്പൊടികള്‍ ചേര്‍ത്ത് ഇളക്കുക. പുളിയും വെള്ളവും തക്കാളിയും ചേര്‍ക്കുക. പാകത്തിന് ഉപ്പിട്ട് ഇളക്കുക. മീന്‍ ഇട്ട് വേവിച്ച ശേഷം തേങ്ങാപ്പാല്‍ ചേര്‍ത്ത് ഇളക്കുക. കറിവേപ്പില, പച്ചമുളക്, വെളിച്ചെണ്ണ എന്നിവ ഒഴിച്ച് വാങ്ങി വയ്ക്കുക.
 
Other News in this category

 
 




 
Close Window