Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുകെകെസിഎ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 30ന് ലിവര്‍പൂളില്‍
Reporter
ഒരൊറ്റ ജനത ഒരേ വികാരം എന്ന ആശയത്തില്‍ സിരകളില്‍ ത്രസിച്ചു നില്‍ക്കുന്ന സമുദായ സ്നേഹത്തോടെ യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യുകെകെ സിഎയുടെ നോര്‍ത്ത് വെസ്റ്റ് റീജിയണ്‍ കണ്‍വന്‍ഷന്‍ മാര്‍ച്ച് 30ന് യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാന നഗരിയായ ലിവര്‍പൂളില്‍ അതിവിപുലമായി നടത്തുന്നു.

നോര്‍ത്ത് വെസ്റ്റ് റീജിയണിന്റെ കീഴിലുള്ള ലിവര്‍പൂള്‍ , മാഞ്ചസ്റ്റര്‍ , പ്രസ്റ്റണ്‍, സ്റ്റോക്ക്ഓണ്‍ട്രന്റ്, വിഗണ്‍ , ബ്ലാക്പൂള്‍ എന്നീ യൂണിറ്റുകള്‍ സംയുക്തമായി നടത്തുന്ന ഈ കണ്‍വന്‍ഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ അതിവിപുലമായ പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ രാവിലെ കൃത്യം 10 മണിയ്ക്ക് യു കെ യിലെ മുഴുവന്‍ ക്നാനായ സമുദായ വൈദീകരും ചേര്‍ന്ന് നടത്തുന്ന ആഘോഷമായ ദിവ്യബലിയോടെ കണ്‍വന്‍ഷന് തിരിതെളിയും. ഉച്ചകഴിഞ്ഞ് കൃത്യം 1:30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ സഭാ, സാമുദായിക, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

വിവിധ യൂണിറ്റുകളില്‍ നിന്നുള്ള നിറപ്പകിട്ടാര്‍ന്ന കലാപരിപാടികള്‍
കണ്‍വന്‍ഷന് ചാരുതയേകും. നോര്‍ത്ത് വെസ്റ്റ്‌ റീജിയണില്‍ നിന്നും വിവിധ മേഖലകളില്‍ വ്യക്തിമുദ്ര നേടിയവരെ തദവസരത്തില്‍ ആദരിയ്ക്കും.

വിവിധ യൂണിറ്റുകള്‍ കൂടാതെ കെ സി വൈ എല്‍ , വനിതാ ഫോറം എന്നീ പോഷക സംഘടനകളും സജീവമായി കണ്‍വന്‍ഷന്റെ വിജയത്തിനായി അണിയറയില്‍ പ്രവര്‍ത്തിയ്ക്കുന്നതായി റീജണല്‍ കോര്‍ഡിനേറ്റേഴ്സ് കിഷോര്‍ ബേബി, ജോബി കുര്യന്‍ എന്നിവര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window