Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.9591 INR  1 EURO=109.7333 INR
ukmalayalampathram.com
Tue 22nd Sep 2026
 
 
ഫാഷന്‍
  Add your Comment comment
സിനിമയെ തോല്‍പ്പിക്കും വിധം ആഡംബരം അംബാനിയുടെ മകന്റെ കല്യാണം
Reporter
പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനി വിവാഹിതനായി. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് വധു. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററില്‍ വച്ച് ശനിയാഴ്ചയായിരുന്നു വിവാഹം. ചടങ്ങില്‍ ഇന്ത്യയിലെയും വിദേശത്തെയും രാഷ്ട്രീയവ്യവസായചലച്ചിത്ര പ്രമുഖര്‍ പങ്കെടുത്തു.


മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍, ഭാര്യ ഷെറി ബ്ലേയര്‍, ഐക്യരാഷ്ട്ര സംഘടനയുടെ മുന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍, ഭാര്യ യോ സൂണ്‍ ടെയ്ക് എന്നിവരാണ് ആകാശ് അംബാനിയുടെ വിവാഹത്തിന് വിശിഷ്ടാതിഥികളായി എത്തിയത്. ഇവരെ കൂടാതെ നിരവധി ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ നേതാക്കളും വ്യവസായ പ്രമുഖരും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തി.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, മകള്‍ സൗന്ദര്യയും ഭര്‍ത്താവ് വിശാഖന്‍ വണങ്കാമുടി, ബോളിവുഡ് താരങ്ങളായ അമിതാബ് ബച്ചന്‍, ഭാര്യ ജയാ ബച്ചന്‍, മകള്‍ ശ്വേത ബച്ചന്‍, താര ദമ്പതികളായ ഐശ്വര്യ റായ് അഭിഷേക് ബച്ചന്‍, മകള്‍ ആരാധ്യ ബച്ചന്‍, ആമിര്‍ ഖാന്‍, ഷാരൂഖ് ഖാന്‍, ഭാര്യ ?ഗൗരി ഖാന്‍, കരീന കപൂര്‍, കരിഷ്മ കപൂര്‍, കിയാര അദ്വാനി, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ജാന്‍വി കപൂര്‍, ദിശ പട്ടാനി, ഫറ് ഖാന്‍, കരണ്‍ ജോഹര്‍, രവീണ ടണ്ടന്‍, വിദ്യാ ബാലന്‍, പ്രിയങ്ക ചോപ്ര, ജാക്കി ഷ്‌റോഫ്, ജൂഹി ചൗള തുടങ്ങി വന്‍താരനിര തന്നെ ചടങ്ങിലെത്തി.
 
Other News in this category

 
 




 
Close Window