Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
മനോജ് കുമാര്‍ പിള്ള യുക്മ പ്രസിഡന്റ് ; അലക്‌സ് വര്‍ഗീസ് ജനറല്‍ സെക്രട്ടറി
Reporter
യുക്മ നേതൃത്വത്തില്‍ പുതിയ ഭാരവാഹികളെത്തി. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മനോജ് കുമാര്‍ പിള്ള 120 വോട്ടുകള്‍ നേടി വിജയിച്ചു. രണ്ട് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. യുക്മ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പോരാട്ടമെന്നാണ് റിസല്‍ട്ട് പ്രഖ്യാപിച്ച തമ്പി ജോസ് വ്യക്തമാക്കിയത്.

ജനറല്‍ സെക്രട്ടറിയായി യുക്മയുടെ മുന്‍ ട്രഷററായ അലക്‌സ് വര്‍ഗീസ് 121 വോട്ടുകള്‍ നേടി വിജയിച്ചു. ആസ്റ്റിന്‍ അഗസ്റ്റിന് 114 വോട്ടുകളെ നേടാനായുള്ളൂ. ജോയ്ന്റ് സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ തുല്യ വോട്ടുകള്‍ നേടിയതോടെ നറുക്ക് ഇട്ട് തെരഞ്ഞെടുക്കേണ്ട അവസ്ഥ വരെ വന്നു. സാജന്‍ സത്യനും കരണ്‍ സോളമനും തമ്മിലുള്ള മത്സരത്തില്‍ രണ്ടുപേര്‍ക്കും 118 വോട്ട് ലഭിച്ചു. ഒടുവില്‍ നറുകെടുപ്പ് നടത്തി സാജന്‍ സത്യന് അനുകൂലമായി നറുക്ക് വീഴുകയായിരുന്നു. ഇരുവരുടേയും സമ്മത പ്രകാരം സാജന്‍ വിജയിച്ചതായി പ്രഖ്യാപിച്ചു.

ട്രഷറര്‍ സ്ഥാനത്തേക്കും കടുത്ത മത്സരമാണ് നടന്നത്. ഒരു വോട്ട് മാത്രം വ്യത്യാസത്തില്‍ അനീഷ് ജോണ്‍ വിജയിക്കുകയായിരുന്നു. ജയകുമാര്‍ നായറിന് 118 വോട്ടുകളാണ് ലഭിച്ചത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എബി കെ സെബാസ്റ്റ്യന്‍ 133 വോട്ടുകളോടെ വിജയിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വനിതകളുടെ മത്സരത്തില്‍ ലിറ്റി ജിജു 122 വോട്ടുകള്‍ നേടി. ഡോ ശീതള്‍ ജോര്‍ജ്ജിന് 115 വോട്ടാണ് ലഭിച്ചത്.

ജോയ്ന്റ് സെക്രട്ടറി വനിതാ വിഭാഗത്തില്‍ സലീന സജീവ് 138 വോട്ടുകള്‍ നേടി വിജയിച്ചു. രശ്മി മനോജിന് നൂറു വോട്ടുകളേ നേടാനായുള്ളൂ.

ജോയ്ന്റ് ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിച്ച ടിറ്റോ തോമസ് 120 വോട്ടുകള്‍ നേടി. അജിത്ത് വെണ്‍മണിയ്ക്ക് 117 വോട്ടുകളാണ് സ്വന്തമായത്. മൂന്നു വോട്ടുകള്‍ക്ക് ടിറ്റോ വിജയിച്ചു.
 
Other News in this category

 
 




 
Close Window