|
'ഭക്തിയുടെ രൗദ്രഭാവം' എന്ന് വിശേഷിപ്പിക്കുന്ന മീന ഭരണി ഉത്സവം ലണ്ടന്‍ ഹിന്ദു ഐക്യവേദി ഈ വര്‍ഷവും വിവിധയിനം പരിപാടികളോടെ ലണ്ടനില്‍ ക്രോയിഡോണില്‍ വച്ച് ആഘോഷിക്കുന്നു.
ഇസ്കോണ്‍, International Society for Krishna Consciousness (ISKCON), നടത്തുന്ന പ്രത്യേക ഭജനയോടൊപ്പം, ഇസ്കോണില്‍ നിന്നുള്ള നഭിനന്ദന്‍ ദാസ് ജി ഭഗവത് ഗീതയെക്കുറിച്ചു നടത്തുന്ന ആദ്ധ്യാത്മിക പ്രഭാഷണവും ചോദ്യോത്തര സംവാദങ്ങളും ഈ വര്‍ഷത്തെ മീന ഭരണി ഉത്സവത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍ ആയിരിക്കും. ഇതോടൊപ്പം ദീപാരാധനയും തുടര്‍ന്ന് ലഘു ഭക്ഷണവും ഒരുക്കിയിട്ടുണ്ട്.
എല്ലാ ഭക്ത ജനങ്ങളെയും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്‍മാനായ തെക്കുംമുറി ഹരിദാസ് സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
Suresh Babu: 07828137478, Subhash Sarkara: 07519135993, Jayakumar: 07515918523, Geetha Hari: 07789776536, Diana Anilkumar: 07414553601
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU
Email: info@londonhinduaikyavedi.org
Facebook: https://www.facebook.com/londonhinduaikyavedi.org/posts/553245165084570 |