Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
മാഞ്ചസ്റ്റര്‍ സെന്റ്.മേരീസ് ക്‌നാനായ കാത്തലിക് മിഷനില്‍ നോമ്പുകാല ധ്യാനം
ജെയ്മോന്‍ തോമസ്
പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്ന മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ ബ്രദര്‍ റ്റോബി മണിമലേത്തിന്റെ നേതൃത്വത്തില്‍ വാര്‍ഷിക നോമ്പുകാല ധ്യാനം ഇന്ന് ആരംഭിക്കും. വൈകിട്ട് 6 മുതല്‍ 9 വരെയും, നാളെ (ശനിയാഴ്ച) രാവിലെ 9.30 മുതല്‍ 6 pm വരെയും, ഞായറാഴ്ച രാവിലെ 10.30 am മുതല്‍ വൈകിട്ട് 6 വരെയുമുള്ള സമയങ്ങളില്‍ സെന്റ് എലിസബത്ത് ദേവാലയത്തില്‍ ആയിരിക്കും ധ്യാനം നടക്കുക.

കുട്ടികള്‍ക്കായുള്ള ധ്യാനം മിസ് മിലി രെന്‍ജു & ടീമിന്റെ നേതൃത്വത്തില്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ വച്ച് നാളെ രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെയും 17 ന് ഞായറാഴ്ച രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെയും ആയിരിക്കും നടക്കുക. കുട്ടികള്‍ക്കായുള്ള ഈ അവസരം പ്രയോജനപ്പെടുത്തി കൃത്യസമയത്ത് തന്നെ കുട്ടികളെ എത്തിക്കണമെന്ന് മതാപിതാക്കളോട് അഭ്യര്‍ഥിക്കുന്നു.

ധ്യാനത്തോടൊപ്പം കുമ്പസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ പങ്കെടുത്ത് ആത്മവിശുദ്ധി പ്രാപിക്കുവാന്‍ എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി വികാരി ഫാ. സജി മലയില്‍ പുത്തന്‍ പുരയില്‍ അറിയിച്ചു.

മുതിര്‍ന്നവരുടെ ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:-

St. Elizabeth's RC Church,
Lomond Rd, Wythenshawe,
M22 5JD.

കുട്ടികളുടെ ധ്യാനം നടക്കുന്ന സ്കൂളിന്റെ വിലാസം:-

St. John's Primary School,
Woodhouse Lane,
Wythenshawe,
M22 9NW.
 
Other News in this category

 
 




 
Close Window