Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.5836 INR  1 EURO=110.3144 INR
ukmalayalampathram.com
Tue 09th Jun 2026
 
 
പാചകം
  Add your Comment comment
കാബേജില്‍ കൂണ്‍ ചേര്‍ത്ത് രസികന്‍ സൈഡ് ഡിഷ്
Reporter
ഉച്ചഭക്ഷണത്തിന് ഉപയോഗിക്കുന്ന സൈഡ് ഡിഷാണ്. ചേരുവകള്‍ കഠിനമല്ല. പെട്ടന്ന് പാചകം ചെയ്യാം. വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

ആവശ്യമുള്ള സാധനങ്ങള്‍

കൂണ്‍ - രണ്ടു കപ്പ് (നുറുക്കിയത്)
കാബേജ് - ഒരു കപ്പ് (നനു നനെ അരിഞ്ഞത്)
പച്ചമുളക് - മൂന്നെണ്ണം (കീറിയത്)
സവാള - ഒന്ന് (ചീകി അരിഞ്ഞത്)
എള്ളെണ്ണ - പാകത്തിന്
വെളുത്തുള്ളി - അഞ്ച് (ചെറുതായി അരിഞ്ഞത്)



പാകം ചെയ്യുന്ന വിധം.

എള്ളെണ്ണ ഒഴിച്ച് കൂണ്‍ വഴറ്റുക. വെള്ളം വറ്റിയ ശേഷം മാറ്റിവയ്ക്കുക. എള്ളെണ്ണ ഒഴിച്ച് വെളുത്തുള്ളി വഴറ്റുക. ഇതിലേക്ക് സവാളയും വെളുത്തുള്ളിയും ചേര്‍ത്തു വഴറ്റുക. പാകമായെന്നു തോന്നുമ്പോള്‍ കാബേജ് ഇടുക. വെന്തു വരുമ്പോള്‍ വഴറ്റി വച്ച കൂണ്‍ ഇടുക. മൊത്തത്തില്‍ ഇളക്കി സ്വാദു നോക്കിയ ശേഷം ഉപ്പു ചേര്‍ത്ത് ഉപയോഗിക്കുക.
 
Other News in this category

 
 




 
Close Window