Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
വിശുദ്ധ ഔസേപ്പിതാവിന്റെ തിരുനാളും ഊട്ടുനേര്‍ച്ചയും 31ന്
ജോസ് ജോണ്‍
ഉത്തമകുടുംബ പാലകനായ വിശുദ്ധ ഔസേപ്പിതാവിന്റെ ശ്രാദ്ധ തിരുനാളും അതിനോടനുബന്ധിച്ച് ഊട്ട്‌നേര്‍ച്ചയും മാര്‍ച്ച് 31 ന് ഈസ്റ്റ് ലണ്ടന്‍ റൈന്‍ഹാമില്‍ നടത്തപ്പെടുന്നു. സെയിന്റ് മോനിക്ക മിഷനിലെ ജോസഫ് നാമധാരികളായ വ്യക്തികള്‍ പ്രസുദേന്തികളായും ജോസഫ് നാമധാരിയായ ഫാ. ജോസഫ് അന്ത്യാംകുളം തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.


തിരുകര്‍മ്മങ്ങള്‍ ഉച്ചകഴിഞ്ഞു 2.45ന് കൊടിയേറ്റോടു കൂടി ആരംഭിക്കുന്നു. തുടര്‍ന്ന്, പ്രസുദേന്തി വാഴ്!ച, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ഊട്ടുനേര്‍ച്ച തുടങ്ങിയവ നടത്തപ്പെടുന്നു.


ഈ അവസരത്തില്‍ തിരുകര്‍മ്മങ്ങളില്‍ ആദ്യാവസാനം പങ്കുകൊണ്ട് വിശുദ്ധ ഔസേപ്പിതാവിന്റെ മാധ്യസ്ഥത്തില്‍ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു .
 
Other News in this category

 
 




 
Close Window