|
മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിലെ തിളക്കമേറിയ കഥാപാത്രങ്ങളിലൊന്നാണ് ഒടിയന്‍ മാണിക്യന്‍. ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് അദ്ദേഹം ഒടിയന്‍ മാണിക്യനായി മാറിയത്. കഠിനമായ വ്യായാമ മുറകളും ഡയറ്റും പിന്തുടര്‍ന്നായിരുന്നു ഈ മേക്ക് ഓവര്‍.
എന്നാല്‍ സെക്കന്റുകള്‍കൊണ്ട് ഒടിയനായി രൂപം മാറുന്ന ഒരു സ്ത്രീയെ കണ്ടു ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ ലോകം. മുടി മടക്കി പിന്നിലേക്കു കെട്ടി, തലയില്‍ ഷാള്‍ ചുറ്റി, മുഖം ഒരു വശത്തേയ്ക്കു ചെരിച്ച് പിടക്കുന്നതോടെ ഒടിയന്‍ റെഡി. ചിത്രത്തിന്റെ ആദ്യ പോസ്റ്ററുകളിലേതിനു സമാനമായ ലുക്ക്.
@surabhiisuruu എന്ന ടിക് ടോക് അക്കൗണ്ടില്‍ പോസ്റ്റു ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ലേഡി ഒടിയനെന്ന വിശേഷണത്തോടെ മോഹന്‍ലാല്‍ ആരാധകരും മികച്ച സ്വീകരണമാണ് വിഡിയോയ്ക്കു നല്‍കിയത്. ക്ലൈമാക്‌സ് അദ്ഭുതപ്പെടുത്തിയെന്നും കുറേ നാളുകള്‍ക്കുശേഷമാണ് ഇജ്ജാതി ഛായ കാച്ചല്‍ കാണുന്നതെന്നും കമന്റുകളുണ്ട്. മീശയുള്ള ലാലേട്ടനെ അനുകരിക്കാന്‍ ശ്രമിച്ചു നോക്കാനും ചിലര്‍ ആവശ്യപ്പെടുന്നു. |