Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.275 INR  1 EURO=108.8969 INR
ukmalayalampathram.com
Tue 28th Jul 2026
 
 
അസോസിയേഷന്‍
  Add your Comment comment
യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന് പുതിയ നേതൃ നിര; പ്രസിഡന്റായി ജാക്സണ്‍ തോമസും സെക്രട്ടറിയായി സുരേഷ് നായരും ട്രഷററായി ബിജു പീറ്ററും ചുമതലയേറ്റു
Reporter
ബോള്‍ട്ടണിലെ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്‌സ് പാരിഷ് സെന്ററില്‍ വച്ച് നടന്ന പൊതുയോഗത്തില്‍ യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയന്റെ പുതിയ ഭാരവാഹികളെ ഏകകണ്‌ഠേന തിരഞ്ഞെടുത്തു. ഉച്ച കഴിഞ്ഞു നാലു മണിക്ക് പ്രസിഡന്റ് ഷീജോ വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തില്‍ ജോയിന്റ് സെക്രട്ടറി സ്വാഗതം ആശംസിക്കുകയും തുടര്‍ന്ന് സെക്രട്ടറി തങ്കച്ചന്‍ എബ്രഹാം കഴിഞ്ഞ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു യോഗം പാസ്സാക്കി. തുടര്‍ന്നു ട്രഷറര്‍ രഞ്ജിത്ത് ഗണേഷ് വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചു. യാതൊരുവിധ സംശയങ്ങളോ തിരുത്തലുകളോ ഇല്ലാതെ രണ്ടു വര്‍ഷത്തെ കണക്കുകള്‍ അംഗങ്ങള്‍ ഏകകണ്ഠമായി കൈയ്യടിച്ചു പാസാക്കുകയും ചെയ്തു.

കഴിഞ്ഞ രണ്ടു വര്‍ഷക്കാലം റീജിയണിലെ എല്ലാ കാര്യങ്ങള്‍ക്കും നിര്‍ലോഭമായി പിന്തുണക്കുകയും സഹകരിച്ചു വിജയിപ്പിക്കുകയും ചെയ്ത മുഴുവന്‍ യുക്മ പ്രതിനിധികള്‍ക്കും അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനയിലെ അംഗങ്ങളോടുമുള്ള പ്രത്യേകം കടപ്പാടും നന്ദിയും ഷീജോയും തങ്കച്ചനും രഞ്ജിത്തും നാഷണല്‍ എക്‌സിക്യൂട്ടീവ് തമ്പി ജോസ്, ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗ്ഗീസ് ദേശീയ ജോയിന്റ് സെക്രട്ടറി സിന്ദു ഉണ്ണി എന്നിവര്‍ അറിയിച്ചു. വരും വര്‍ഷങ്ങളിലും ഇതേ സഹകരണം തുടര്‍ന്നും നല്‍കണമെന്ന് എല്ലാവരും തങ്ങളുടെ നന്ദി പ്രസംഗങ്ങളില്‍ അഭ്യര്‍ഥിച്ചു.
യോഗ തീരുമാനപ്രകാരം തമ്പി ജോസും സിന്ധു ഉണ്ണിയും വരണാധികാരികളായ യോഗം ഐകകണ്‌ഠേന പ്രസിഡന്റായി ജാക്‌സണ്‍ തോമസ് (സാല്‍ഫോര്‍ഡ്) സെക്രട്ടറി ആയി സുരേഷ് നായര്‍ (വാറിംഗ്ടണ്‍) ട്രഷറര്‍ ആയി ബിജു പീറ്റര്‍ (ലിംക, ലിവര്‍പൂള്‍) നാഷണല്‍ എക്‌സിക്യൂട്ടീവ് കുര്യന്‍ ജോര്‍ജ് (ബോള്‍ട്ടന്‍) വൈസ് പ്രസിഡന്റ് ആയി കെ ഡി ഷാജിമോന്‍ (എം എം എ, മാഞ്ചസ്റ്റര്‍) ജോയിന്റ് സെക്രട്ടറി പുഷ്പരാജ് (ഓള്‍ഡ്ഹാം) ജോയിന്റ് ട്രഷറര്‍ ജോബി സൈമണ്‍ (വാറിംഗ്ടണ്‍) ആര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ രാജീവ് (നോര്‍മ) സ്‌പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍ ബിനു വര്‍ക്കി (ലിമ, ലിവര്‍പൂള്‍) എന്നിവരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. എക്‌സ് ഒഫീഷ്യോമാരായി ഷീജോ വര്‍ഗ്ഗീസും തങ്കച്ചന്‍ അബ്രഹാമും തുടരുന്നതിനും യോഗം തീരുമാനിച്ചു.
സുതാര്യവും ലളിതവുമായ പൊതുയോഗവും തുടര്‍ന്ന് തിരഞ്ഞെടുപ്പിനും അവസരമൊരുക്കിയ എല്ലാ യുക്മ പ്രതിനിധികള്‍ക്കും നാഷണല്‍ കമ്മിറ്റിയംഗമായിരുന്ന തമ്പി ജോസിന്റെ നന്ദിയോടെ യോഗം അവസാനിച്ചു.
 
Other News in this category

 
 




 
Close Window