Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3561 INR  1 EURO=109.1584 INR
ukmalayalampathram.com
Wed 29th Jul 2026
 
 
മതം
  Add your Comment comment
ഫാ. മാത്യു ചൂരപ്പൊയ്കയിലിന് നാളെ പ്രെസ്റ്റണ്‍ കത്തീഡ്രലില്‍ യാത്രയയപ്പ് ഫാ. ബിജു കുന്നയ്ക്കാട്ട്
Reporter
ദീര്‍ഘനാളത്തെ ശുശ്രുഷകള്‍ക്കുശേഷം സ്ഥലം മാറിപ്പോകുന്ന ഫാ. മാത്യു ചൂരപ്പൊയ്കയിലിനു നാളെ സെന്റ് അല്‍ഫോന്‍സാ കത്തീഡ്രല്‍ ഇടവകയുടെ യാത്രയയപ്പ് നല്‍കും. രാവിലെ 11 മണിക്ക് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ അദ്ദേഹം മുഖ്യകാര്‍മ്മികനായിരിക്കും. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത വികാരി ജനറാള്‍, കത്തീഡ്രല്‍ ഇടവക വികാരി, രൂപത ഫൈനാന്‍സ് ഓഫീസര്‍ എന്നീ നിലകളില്‍ ശുശ്രുഷ ചെയ്തു വരികയായിരുന്നു അദ്ദേഹം.

വി. കുര്‍ബാനക്ക് ശേഷം കത്തീഡ്രല്‍ ദേവാലയത്തില്‍ നടക്കുന്ന യാത്രയയപ്പു സമ്മേളനത്തില്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു സംസാരിക്കും. ഫാ. മാത്യു ചൂരപൊയ്കയില്‍ ശുശ്രുഷ ചെയ്തിരുന്ന കത്തീഡ്രല്‍, ബ്‌ളാക്പൂള്‍, ബ്ലാക്ബെണ്‍ എന്നിവിടങ്ങളിലെ വിശ്വാസിപ്രതിനിധികളും ആശംസകളര്‍പ്പിച്ചു സംസാരിക്കുകയും ഇടവകയുടെ ഉപഹാരം സമര്‍പ്പിക്കുകയും ചെയ്യും.


ലങ്കാസ്റ്റര്‍ രൂപതയില്‍ സീറോ മലബാര്‍ ചാപ്ലയിനായി ശുശ്രുഷ ആരംഭിച്ച അദ്ദേഹം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ സ്ഥാപനത്തിലും നിര്‍ണ്ണായക പങ്കു വഹിച്ചു. മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മെത്രാഭിഷേകത്തിലും രൂപതാ ഉദ്ഘാടനത്തിലും ഫാ. മാത്യു ചൂരപൊയ്കയില്‍ വിവിധ തലങ്ങളില്‍ നേതൃത്വം നല്‍കി. രൂപതയുടെ വികാരി ജനറാളായും ഫിനാന്‍സ് ഓഫീസറായും കത്തീഡ്രല്‍ വികാരിയായും സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. ലങ്കാസ്റ്റര്‍ രൂപതയുടെ പുതിയ ചുമതലകളിലേക്കു മാറുമ്പോഴും ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ശുശ്രുഷകളില്‍ അദ്ദേഹത്തിന്റെ സേവനം ലഭ്യമായിരിക്കും.
 
Other News in this category

 
 




 
Close Window